നാടകം ജീവിതമാർഗമാക്കി എടുക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണെന്ന് കൂടെയുള്ളവർ തന്നെ പറഞ്ഞിരുന്നതായി ബിജു പറയുന്നു.

കൊച്ചി: മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വളരെ വിജയം നേടിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി സാധാരണ കുടുംബത്തിന്റെ കഥയാണ് പറഞ്ഞിരുന്നത്. അത് തന്നെ പ്രേക്ഷകര്‍ക്കിടയിലും തരംഗമായി. ഉപ്പും മുളകിലെയും നായകനായ ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് ബിജു സോപാനം. ബാലു എന്ന പേരില്‍ അറിയപ്പെട്ട കഥാപാത്രത്തിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു. ഇതിലൂടെ ബിജു വെള്ളിത്തിരയിലും ചുവടുറപ്പിച്ചു.

ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്സിനോട് തൻറെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ബാലുവെന്ന കഥാപാത്രത്തിനായി ബിജുവിൽ നിന്ന് നൽകിയ മാറ്റങ്ങളെക്കുറിച്ച് താരം സംസാരിച്ചു. പഠിച്ച് മറന്ന് പുതിയത് ഉണ്ടാക്കുകയെന്ന കാവാലം സാറിൻറെ തിയറിയാണ് ഉപയോഗിക്കുന്നതെന്ന് ബിജു സോപാനം പറയുന്നു. സിനിമയിൽ അഭിനയിക്കാൻ ആരെ സമീപിക്കണമെന്ന അന്വേഷണത്തിനൊടുവിലാണ് കാവാലം സാറിൻറെ നാടകത്തിൽ എത്തിച്ചേരുന്നതെന്ന് നടൻ പറയുന്നു. 

നാടകം ജീവിതമാർഗമാക്കി എടുക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണെന്ന് കൂടെയുള്ളവർ തന്നെ പറഞ്ഞിരുന്നതായി ബിജു പറയുന്നു. 'തൻറെ ഉദ്ധേശം ഒന്ന് മാത്രമായിരുന്നു. വീടും വേണ്ട, ഭാര്യയും വേണ്ട, നല്ല വസ്ത്രം വേണ്ട, വാഹനം വേണ്ട, എനിക്ക് അഭിനയിച്ചാൽ മതി. അത് ഒരു തണല് കൂടെയായിരുന്നു. ഇതിനിടയിൽ മറ്റ് പലയിടത്തും അഭിനയിച്ച ശേഷമാണ് ഉപ്പു മുളകിലേക്ക് എത്തുന്നത്'. ബിജു സോപാനം ഓർമ്മിക്കുന്നു.

സിനിമയോ സീരിയലോ എന്തൊക്കെവന്നാലും നാടകത്തിനോടുള്ള ഇഷ്ടം എന്നുമുണ്ടാവും. നാടകത്തിലഭിനയിച്ച് ജീവിക്കാന്‍ പറ്റില്ലെന്നുള്ളത് കൊണ്ടാണ് താന്‍ അവിടെ നിന്നും മാറിയതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. നാടകത്തിന് കേരളത്തില്‍ സാധ്യത വളരെ കുറവാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ നാടകത്തില്‍ തന്നെ നില്‍ക്കുമായിരുന്നുവെന്നും നടൻ പറഞ്ഞിരുന്നു.

YouTube video player

ആരും പറയാത്ത ഇതിഹാസ കഥ ! 'ശ്രീ റാം, ജയ് ഹനുമാൻ' അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

'അന്വേഷിപ്പിൻ കണ്ടെത്തും' സെറ്റിലെ ടൊവി 'നോ' അല്ല 'യെസ്' ആണ്; ടൊവിനോയുടെ ജന്മദിന സ്പെഷ്യല്‍ വീഡിയോ