'ഇന്നച്ചനും മാമുക്കോയയും ഇപ്പോ സിദ്ദിഖും; റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി വാക്കുകളിടറി സായികുമാര്‍

Published : Aug 08, 2023, 10:41 PM IST
'ഇന്നച്ചനും മാമുക്കോയയും ഇപ്പോ സിദ്ദിഖും;  റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി വാക്കുകളിടറി സായികുമാര്‍

Synopsis

സിനിമക്കാരന്‍ അല്ലാത്ത സിനിമക്കാരന്‍ ആയിരുന്നു സിദ്ദിഖ്. പച്ചയായ മനുഷ്യനായിരുന്നു. ഒരുപാട് വിജയങ്ങള്‍ നേടിയ വ്യക്തിയായിരുന്നു. 

കൊച്ചി:  ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും. അങ്ങനെ റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി വാക്കുകളിടറി വേദനയോടെയാണ് നടന്‍ സായ്കുമാർ സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. റാംജി റാവു തന്നെയാണ് എന്നും ഓര്‍മ്മ. അവിടെ നിന്നാണ് എനിക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. എന്നും ബഹുമാനത്തോടെയുള്ള സ്നേഹമായിരുന്നു എന്നും അദ്ദേഹത്തിന്.

സിനിമക്കാരന്‍ അല്ലാത്ത സിനിമക്കാരന്‍ ആയിരുന്നു സിദ്ദിഖ്. പച്ചയായ മനുഷ്യനായിരുന്നു. ഒരുപാട് വിജയങ്ങള്‍ നേടിയ വ്യക്തിയായിരുന്നു. ബോളിവുഡില്‍ അടക്കം വിജയം നേടിയ വ്യക്തിയാണ്. ചെറിയ അസുഖങ്ങള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് പോകും എന്ന് കരുതിയില്ല. ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖ് സാറും. റാംജി റാവുവിലെ മൂന്ന് അംഗങ്ങള്‍ പോയി. കുടുംബത്തിന് ഈ വിയോഗം താങ്ങാന്‍ ശേഷി ദൈവം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. 

'എന്നൊടൊപ്പം എന്നും തമാശയുണ്ട്': സിനിമയെ ഗൗരവത്തോടെ നിരീക്ഷിച്ച സിദ്ദിഖ്

മിമിക്സ് പരേഡിന് പേരിട്ട സിദ്ദിഖ്

സിദ്ദിഖിന്‍റെ ഖബറടക്കം നാളെ

 

കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം നാളെ വൈകീട്ട് നടക്കും. നാളെ രാവിലെ സിദ്ദിഖിന്‍റെ ഭൌതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്.  സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.

ഫാസില്‍ തലവര മാറ്റി, ഹിറ്റടിച്ച ഇംഗ്ലീഷ് പേരുകള്‍; മറക്കാനാകുമോ ഗോഡ്ഫാദറും ഹിറ്റ്ലറും വിയറ്റ്നാം കോളനിയും

 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ