സിദ്ദിഖും ലാലും വേര്‍പിരിഞ്ഞപ്പോഴും ഈ പതിവ് തുടര്‍ന്നു. ഗുരുവായ ഫാസിലാണ് ഇംഗ്ലീഷ് പേരുകള്‍ക്ക് പിന്നിലെ തലയെന്ന് സിദ്ദിഖ് പലവട്ടം പറഞ്ഞിരുന്നു.

സിനിമയിൽ ഹാസ്യത്തിന്റെ ടേണിങ് പോയിന്റായിരുന്നു സിദ്ദിഖ് ലാൽ സിനിമകൾ. പ്രമേയത്തിലെ വ്യത്യസ്തത അവതരണത്തിലും പുലർത്താൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത കൂട്ടുകെട്ട്, തങ്ങളുടെ സിനിമളുടെ പേരിൽ പോലും വ്യത്യസ്തത സൂക്ഷിച്ചു. ഇം​ഗ്ലീഷ് പേരുകൾ സിനിമകൾക്ക് നൽകിയത് അക്കാലത്തും പിന്നീടും ചർച്ചയായി. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് സിനിമകളുടെ രചനക്ക് ശേഷം സിദ്ദിഖും ലാലും ആദ്യമായി സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിങ് പേരിലെ വൈവിധ്യം കൊണ്ട് ആദ്യമേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നസെന്‍റും മുകേഷും സായ്കുമാറും വേഷമിട്ട ചിത്രം ബോക്സോഫീസില്‍ കൂറ്റന്‍ ഹിറ്റായപ്പോള്‍ ഇരുവരും പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കും ഇംഗ്ലീഷ് പേരിട്ടു.

സിദ്ദിഖും ലാലും വേര്‍പിരിഞ്ഞപ്പോഴും ഈ പതിവ് തുടര്‍ന്നു. ഗുരുവായ ഫാസിലാണ് ഇംഗ്ലീഷ് പേരുകള്‍ക്ക് പിന്നിലെ തലയെന്ന് സിദ്ദിഖ് പലവട്ടം പറഞ്ഞിരുന്നു. റാംജി റാവു സ്പീക്കിങ്ങിന് നൊമ്പരങ്ങളേ സുല്ല് സുല്ല് എന്നായിരുന്നു ആദ്യമിട്ട പേര്. എന്നാല്‍, പേരിനൊരു സ്റ്റൈലായിക്കോട്ടെയെന്ന് പറഞ്ഞ് ഫാസിലാണ് റാംജി റാവ് സ്പീക്കിങ് എന്ന പേരിട്ടത്. മറ്റൊരു ഹിറ്റായ ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമക്ക് മാരത്തോണ്‍ എന്നാണ് ആദ്യം കണ്ട പേര്. ഇതും ഫാസില്‍ മാറ്റി ഇന്‍ ഹരിഹര്‍ നഗര്‍ എന്നാക്കി. ഈ രണ്ടു ചിത്രങ്ങളോടെ തിരിഞ്ഞുനോക്കേണ്ടി വരാത്തതിനാല്‍ പിന്നീട് വന്ന ചിത്രങ്ങള്‍ക്കും ഇംഗ്ലീഷ് പേരു മതിയെന്ന് തീരുമാനിച്ചു. വളരെ ഗൗരവമാണെന്ന് പേരു കേട്ടാല്‍ തോന്നുമെങ്കിലും ഹാസ്യം കൊണ്ട് അര്‍മാദിച്ച ചിത്രങ്ങളായിരുന്നു ഇതെന്നതും രസകരം.

1993ല്‍ പുറത്തിറങ്ങിയ കാബൂളിവാല എന്ന ചിത്രമാണ് ഇതിരൊരപവാദം. കാബൂളിവാല ഒരുക്കിയ സമയത്താണ് മലയാളത്തോട് ചേര്‍ന്നുനില്‍ക്കുന്ന പേര് വേണമെന്ന് ഇരുവരും തീരുമാനിച്ചത്. ലാലുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലര്‍. ഫാസിസ്റ്റ് നേതാവായ ഹിറ്റ്ലറുടെ പേര് പോലും സിദ്ദിഖ് നര്‍മത്തില്‍ പൊതിഞ്ഞു. കൂട്ടുകാരന്‍റെ അച്ഛന്‍റെ ഇരട്ടപ്പേരാണ് മമ്മൂട്ടി അവതരിപ്പിച്ച മാധവന്‍ കുട്ടിയുടെ ഇരട്ടപ്പേരായും ചിത്രത്തിന്‍റെ പേരായും മാറിയത്. ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍, ഭാസ്കര്‍ ദ റാസ്കല്‍, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം പതിവ് തെറ്റിച്ചില്ല. ബോഡി ഗാര്‍ഡ് തമിഴിലേക്കാക്കിയപ്പോള്‍ കാവലനെന്നും ഹിന്ദിയില്‍ ബോഡി ഗാര്‍ഡെന്നും ഉപയോഗിച്ചു. ഫ്രണ്ട്സ് തമിഴിലും ഫ്രണ്ട്സ് തന്നെയായി. 

'എന്നൊടൊപ്പം എന്നും തമാശയുണ്ട്': സിനിമയെ ഗൗരവത്തോടെ നിരീക്ഷിച്ച സിദ്ദിഖ്

പേരുകള്‍ ഇംഗ്ലീഷാണെങ്കിലും കഥാപാത്രങ്ങള്‍ തികച്ചും മലയാളിത്തം നിറ‍ഞ്ഞവയായിരുന്നു എന്നതാണ് പ്രത്യേകത. സിദ്ദിഖിന്‍റെ തൂലികയില്‍ വിരിഞ്ഞ നര്‍മരംഗങ്ങളും സംഭാഷണങ്ങളും മലയാളി ജീവിക്കുന്നിടത്തോളം കാലം മറവിയില്ലാതെ തുടരും. 

സിദ്ദിഖ് തനിക്ക് സഹോദരതുല്യനെന്ന് വിജയരാഘവൻ | Siddique | Vijayaraghavan