സീരിയല്‍ നായകൻമാരുടെ യഥാര്‍ഥ പങ്കാളികള്‍

Published : Nov 10, 2023, 01:53 PM IST
സീരിയല്‍ നായകൻമാരുടെ യഥാര്‍ഥ പങ്കാളികള്‍

Synopsis

നവീൻ അറക്കല്‍ അടക്കമുള്ള സീരിയല്‍ താരങ്ങളുടെ പങ്കാളികളുടെ പേരുകള്‍.  

മലയാളി പ്രേക്ഷകര്‍ക്ക് വീട്ടുകാരെന്ന പോലെയാണ് സീരിയല്‍ നായകൻമാരും നായികമാരുമൊക്കെ. സീരിയലില്‍ പ്രണയ ജോഡികളായി  വേഷമിടുന്ന താരങ്ങളെ കണ്ട് അത് യഥാര്‍ഥ ജീവിതമാണ് എന്ന് കരുതുന്നുവരുണ്ട് എന്നത് അതിശയോക്തിയല്ല. സീരിയിലിനോട് പ്രേക്ഷകര്‍ക്ക് അത്രമാത്രം അടുപ്പവുമുണ്ട്. ഇതാ മലയാളത്തിലെ വിവിധ ഹിറ്റ് സീരിയലിലെ നായകൻമാരുടെ യഥാര്‍ഥ ഭാര്യമാരുടെ പേരു വിവരങ്ങള്‍.

ഗീതാഗോവിന്ദം എന്ന ഹിറ്റ് മലയാളം സീരിയലിലെ നായകനാണ് നിലവില്‍ സാജൻ സൂര്യ. ബിസിനസ് പ്രമുഖനായ ഗോവിന്ദ് മാധവായി സീരിയലില്‍ എത്തുന്ന സാജൻ സൂര്യയുടെ നായികയായി വേഷമിടുന്നത് യുവ നടി ബിന്നി സെബാസ്റ്റ്യനാണ്. എന്നാല്‍ വിനീത സാജൻ എന്നാണ് സീരിയലിനു പുറത്തെ യഥാര്‍ഥ ജീവിതത്തില്‍ സാജൻ സൂര്യയുടെ ഭാര്യയുടെ പേര്. നായിക ബെന്നി സെബാസ്റ്റ്യന്റെ ഭര്‍ത്താവ് സീരിയലില്‍ നായകനായി തിളങ്ങി നില്‍ക്കുന്ന റോബിൻ ജോണിയും ആണ്.

സീരിയലില്‍ മാത്രമല്ല നിരവധി ഹിറ്റ് സിനിമകളിലും വേഷമിട്ട നടനാണ് ശരത് ദാസ്. ബാലനും രമയും എന്ന ഒരു സീരിയലിലാണ് ശരദ് ദാസ് ഇപ്പോള്‍ വേഷമിടുന്നത്. സീരിയലിലെ നിത്യ ഹരിത നായകനായ താരം ശരത് ദാസിന്റെ യഥാര്‍ഥ ഭാര്യയുടെ പേര് മഞ്‍ജു ശരത് എന്നാണ്. മഞ്‍ജു അഭിമുഖങ്ങളില്‍ ശരത്തിനൊപ്പം എത്താറുണ്ട്.

യുവ കൃഷ്‍ണ സുന്ദരി എന്ന സീരയിലിലെ നായകനാണ്. ഭാര്യ മൃദുല വിജയ്‍യും സീരിയല്‍ നടിയായി പ്രേക്ഷകപ്രീതി നേടിയ കലാകാരിയാണ്. ശിവാഞ്‍ജലി എന്ന പേരില്‍ പ്രേക്ഷകര്‍ ആഘോഷിക്കുന്ന ജോഡികളാണ് സാന്ത്വനത്തില്‍ ശിവനായി എത്തുന്ന സജിൻ ടി പിയും  അഞ്‍ലിയായ ഗോപിക അനിലും. സജിൻ ടി പിയുടെ ഭാര്യ താരമായി ശ്രദ്ധയാകര്‍ഷിച്ച സജ്‍നയാണ്. പ്രിയയാണ് അരുണ്‍ ഘോഷിനറെ ഭാര്യ. കുടുംബവിളക്കിലൂടെയും ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു പ്രധാന താരമായ നവീൻ അറയ്‍ക്കലിന്റെ യഥാര്‍ഥ ഭാര്യയുടെ പേര് സിനി നവീൻ എന്നാണ്. പത്തരമാറ്റ് എന്ന ഒരു ഹിറ്റ് സീരിയലിലെ വിഷ്‍ണു വി നായരുടെ ഭാര്യയുടെ പേര് കാവ്യ എന്നാണ്.

Read More: 'സീരിയല്‍ കില്ലറാ'കാൻ തയ്യാറാകാതിരുന്ന മോഹൻലാല്‍, ഇതോ കാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ