ഇനി എനിക്ക് മക്കള്‍ വേണ്ട, അത്രയ്ക്കു വിഷമമുണ്ട്, ആ കുട്ടികൾക്കു നീതി ലഭിക്കണം; വികാരാധീനനായി സാജു നവോദയ

Published : Oct 30, 2019, 10:22 AM ISTUpdated : Oct 30, 2019, 10:43 AM IST
ഇനി എനിക്ക് മക്കള്‍ വേണ്ട, അത്രയ്ക്കു വിഷമമുണ്ട്, ആ കുട്ടികൾക്കു നീതി ലഭിക്കണം; വികാരാധീനനായി സാജു നവോദയ

Synopsis

വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാൻ. പക്ഷേ ഇനി മക്കള്‍ വേണ്ടെന്നും സാജു നവോദയ.

വാളയാര്‍ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടൻ സാജു നവോദയ. ആ കുട്ടികള്‍ക്ക് നീതിലഭിക്കണമമെന്നും ഇനി തനിക്ക് മക്കള്‍ വേണ്ട എന്നും സാജു പറഞ്ഞു.  ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവർ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്‍ടമെന്നും സാജു നവോദയ പറഞ്ഞു. പ്രതികരണത്തിനിടെ സാജു നവോദ വീകാരാധീനനായി.

വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാൻ. അതില്‍ വലിയ വിഷമമുണ്ട്. ഇനി എനിക്ക് മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാൻ. ഒരു രാഷ്ട്രീയപാർട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികൾക്കു നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പ്രതിഷേധ കൂട്ടായ്‍മയില്‍ പങ്കെടുത്തത്. ഇത് മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്. അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ടാകും. ഇതിനെയൊക്കെ നേരിടാൻ ഒരാൾ വരും. ഇതുപോലെ ചെയ്യുന്നവന്മാർക്ക് മറുപടിയുമായി അവൻ വരും- സാജു നവോദയ പറഞ്ഞു. വാളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധിച്ചതിനെതിരെ ചെറുപ്പക്കാർ തെരുവ് നാടകം നടത്തിയപ്പോഴായിരുന്നു സാജു നവോദയുടെ പ്രതികരണം. നവജിത്ത് നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം വാളയാര്‍ പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്