'ശരിയാണ് സാർ, ചിലരുടെ ബോധമില്ലായ്‍മയാണ് പ്രശ്‍നം', സലിം കുമാര്‍ വിവാദത്തില്‍ സലിം അഹമ്മദ്

Web Desk   | Asianet News
Published : Feb 18, 2021, 11:46 AM IST
'ശരിയാണ് സാർ, ചിലരുടെ ബോധമില്ലായ്‍മയാണ് പ്രശ്‍നം', സലിം കുമാര്‍ വിവാദത്തില്‍ സലിം അഹമ്മദ്

Synopsis

സലിം കുമാര്‍ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകൻ സലിം അഹമ്മദ്.


ഐഎഫ്‍എഫ്‍കെയുടെ കൊച്ചി എഡിഷനില്‍ സലിംകുമാറിനെ ഒഴിവാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. കൊച്ചിയില്‍ നടക്കുന്നത് സിപിഎം ചലച്ചിത്ര മേളയാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്. എറണാകുളം ജില്ലയിലെ അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് തിരി തെളിയിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. എന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.  ബോധപൂർവം  ആരെയും മാറ്റിനിർത്തിയിട്ടില്ല എന്ന മന്ത്രി എ കെ ബാലന്റെ പ്രതികരണത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സലിം അഹമ്മദ്.

ബോധപൂർവം  ആരെയും മാറ്റിനിർത്തിയിട്ടില്ല എന്നായിരുന്നു മന്ത്രി എ കെ ബാലൻ സംഭവത്തില്‍ പ്രതികരിച്ചത്. ശരിയാണ് സാർ ചിലരുടെ ബോധമില്ലായ്‍മയാണ് പ്രശ്‍നം എന്നായിരുന്നു സലിം അഹമ്മദ് പറഞ്ഞത്. മേളയിലേക്ക് തന്നെ വിളിക്കാതിരുന്നത് എന്തെന്ന് ചോദിച്ചപ്പോള്‍  പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞിരുന്നു. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ലെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത് എന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാന്‍ സംഘാടക സമിതി വൈകിയാതാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞിരുന്നു.

എന്തായാലും സംഭവത്തില്‍ സലിംകുമാറിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തിയിരുന്നു.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍