സലിം കുമാര്‍- ജോണി ആന്റണി ചിത്രം 'കിര്‍ക്കൻ' റിലീസ് പ്രഖ്യാപിച്ചു

Published : Jul 13, 2023, 03:41 PM IST
സലിം കുമാര്‍- ജോണി ആന്റണി ചിത്രം 'കിര്‍ക്കൻ' റിലീസ് പ്രഖ്യാപിച്ചു

Synopsis

നവാഗതനായ ജോഷാണ് ചിത്രത്തിന്റെ സംവിധായകൻ.

സലിം കുമാറും ജോണി ആന്റണിയും ഒന്നിക്കുന്ന 'കിര്‍ക്കൻ' റിലീസിന് തയ്യാറായി. നവാഗതനായ ജോഷാണ് ചിത്രത്തിന്റെ സംവിധാനം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും. മഖ്‌ബൂൽ, അപ്പാനി ശരത്ത്, വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന 'കിര്‍ക്കൻ' ജൂലൈ 21ന് റിലീസ് ചെയ്യും.

ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ കഥാ പാശ്ചാത്തലം ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പൊലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. സ്ത്രീ കേന്ദ്രീകൃതമായ ഇത്തരം ഒരു സിനിമ പുറത്ത് വരുന്നത് കുറച്ച് കാലത്തിന് ശേഷമാണ്. ഗൗതം ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും.

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. പ്രൊജക്ട് ഡിസൈനർ ഉല്ലാസ് ചെമ്പൻ. ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അമൽ വ്യാസ്. പ്രൊഡക്ഷൻ കൺട്രോളർ ഡി മുരളി, ഫിനാൻസ് കൺട്രോളർ ഡില്ലി ഗോപൻ, മേക്കപ്പ് സുനിൽ നാട്ടക്കൽ, കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫർ രമേഷ് റാം, സംഘട്ടനം മാഫിയ ശശി, കളറിസ്റ്റ് ഷിനോയ് പി ദാസ്, റെക്കോർഡിങ് ബിനൂപ് എസ് ദേവൻ, സൗണ്ട് ഡിസൈൻ ജെസ്വിൻ ഫിലിക്സ്, സൗണ്ട് മിക്സിങ് ഡാൻ ജോസ്, വിഎഫ്എക്സ് ഐവിഎഫ്എക്സ്, കൊച്ചിൻ, ഡിസൈൻ കൃഷ്‍ണ പ്രസാദ് പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റിൽസ് ജയപ്രകാശ് അത്തലൂർ എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: സുധീര്‍ പറവൂരിന്റെ 'ക്ലിഞ്ഞോ പ്ലിഞ്ഞോ'യ്‍ക്ക് സുരേഷ് ഗോപിയുടെ മിമിക്രി- വീഡിയോ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തീയേറ്ററുകളിൽ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാൻ ജി മാർത്താണ്ഡൻ; "ഓട്ടം തുള്ളൽ" ഫസ്റ്റ് ലുക്ക് പുറത്ത്
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി