
ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്നു നടിയും അവതാരകയുമായ ശാലിനി നായര്‍. ആദ്യ മാസങ്ങളില്‍ തന്നെ ശാലിനിയ്ക്കും പുറത്തേക്ക് പോവേണ്ടി വന്നു. എന്നാല്‍ മത്സരത്തിന് ശേഷം സഹമത്സരാര്‍ഥികളുമായി നല്ല അടുപ്പമാണ് ശാലിനിയ്ക്കുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അഖിലും സൂരജും തന്നെ കാണാന്‍ വന്നതിന്റെ വിശേഷങ്ങളാണ് ശാലിനി പങ്കുവെച്ചിരിക്കുന്നത്.
'എവിട്‌റീ ഞങ്ങള് കൊച്ചിയിലുണ്ട് ഇങ്ങോട്ട് വാ'. പ്രതീക്ഷിക്കാത്ത നേരത്തെ വിളി വന്നപ്പോള്‍ ഞാന്‍ വാഗമണ്ണില്‍ ആയിപ്പോയി. കൊച്ചിയില്‍ വന്നിട്ടും സൂരജിനേം അഖിയേയും കാണാന്‍ പറ്റിയില്ലല്ലോ എന്നുള്ള സങ്കടം. പിന്നെ ഒന്നും നോക്കാന്‍ നിന്നില്ല നേരെ വര്‍ക്കല. രണ്ടുപേരും പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ എത്തുന്നത് വരെ ഉറക്കം ഒഴിച്ച് ഭക്ഷണം കഴിക്കാതെ എന്നെയും കാത്തിരുന്നു. പക്ഷേ ഞാന്‍ അവരുടെ അടുത്ത് എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ നാലു മണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും സൂരജ് പകുതി ഉറങ്ങിപ്പോയി.
ഒരുപാട് സംസാരിച്ചു കുറെ തമാശകള്‍ പറഞ്ഞു. ചെറിയ മഴയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ നല്ല ചൂട് ദോശയും കട്ടനും കുടിക്കാന്‍ പോയി. പെട്ടെന്നുള്ള പ്ലാനിങ് ആയതുകൊണ്ട് മാറ്റിവയ്ക്കാന്‍ കഴിയാത്ത പ്രോഗ്രാമിന്റെ തിരക്കുകളില്‍ ആയിരുന്നു രണ്ട് പേരും. അഖിക്ക് ഈവനിംഗ് പ്രോഗ്രാമിന്റെ തിരക്കുകളും സൂരജിന് വെഞ്ഞാറമൂട് പ്രോഗ്രാമും. അങ്ങനെ ചെറുതായൊന്ന് റസ്റ്റ് എടുത്ത ശേഷം എന്റെ അടുത്ത ലൊക്കേഷന്‍ നേരെ സുചിയുടെ വീട്ടിലേക്ക്...' എന്നാണ് അഖിലിനും സൂരജിനും ഒപ്പമുള്ള ചിത്രങ്ങൾ ചേർത്ത് താരം കുറിച്ചത്.
കഴിഞ്ഞ ദിവസം അശ്വിനെ കണ്ട വിശേഷവും ശാലിനി പ്രേക്ഷകരെ അറിയിച്ചിരുന്നു. പുതിയ ജോലികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അഖിലും സൂരജും ശാലിനിയുമൊക്കെ. പല ടെലിവിഷന്‍ പരിപാടികളിലും താരങ്ങള്‍ ഒരുമിച്ച് എത്തിയിരുന്നു. ഇനി എല്ലാവരും കൂടി ഒരു ഗെറ്റ് ടുഗദര്‍ വെക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
Read More: 'വിലായത്ത് ബുദ്ധ'യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ