വിവാഹശേഷം ആദ്യമായി മേഘയുടെ അച്ഛനൊപ്പം; വീഡിയോയുമായി സൽമാനും മേഘയും

Published : Nov 20, 2025, 04:44 PM IST
salman and megha meets meghas father after marriage

Synopsis

വിവാഹശേഷം ആദ്യമായി മേഘയുടെ അച്ഛനെ കണ്ട വിശേഷം പങ്കുവച്ച് 'മിഴി രണ്ടിലും' താരങ്ങളായ സൽമാനും മേഘയും

മിഴി രണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാനുൾ ഫാരിസും മേഘ മഹേഷും. അടുത്തിടെയാണ് ഇവർ വിവാഹിതരായതത്. രജിസ്റ്റർ വിവാഹമായിരുന്നു. വിവാഹത്തിനു ശേഷം യൂട്യൂബ് ചാനലുമായി സജീവമാണ് ഇരുവരും. വിവാഹ ശേഷം ആദ്യമായി മേഘയുടെ അച്ഛനെ കണ്ട വിശേഷം പങ്കുവച്ചുകൊണ്ടുള്ള വീഡിയോയും കഴിഞ്ഞ ദിവസം ഇവർ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.

പെണ്ണുകാണലും കല്യാണവും ഒക്കെ കഴിഞ്ഞു. ഇനി പെണ്ണിന്റെ അച്ഛനെ കാണലാണ്. അതില്‍ എക്‌സൈറ്റഡാണെന്നു പറഞ്ഞാണ് സൽമാൻ വീഡിയോ ആരംഭിക്കുന്നത്. അമ്മയും കുഞ്ഞാവയും (മേഘയുടെ അനിയൻ) നാട്ടിലാണ്. അതിനാല്‍ അവരെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും മേഘ പറയുന്നുണ്ട്. ''ഞാന്‍ ഒന്ന് ഫ്രഷാവാന്‍ പോയ സമയം കൊണ്ട് പാച്ചുക്ക അച്ഛനോട് സംസാരിച്ചു. അച്ഛന്‍ അവിടെയുണ്ടായിരുന്നത് ഞാന്‍ കണ്ടില്ല. പാച്ചുക്കയോട് വീഡിയോ എടുക്കാന്‍ പറഞ്ഞിരുന്നെങ്കിലും എടുത്തില്ല. ആ സമയത്ത് വീഡിയോ ഒന്നും എടുക്കാന്‍ പറ്റിയില്ല. ഞാന്‍ കിളി പോയി നില്‍ക്കുകയായിരുന്നു'', എന്നും മേഘ പറയുന്നുണ്ട്.

അടുത്തിടെ സൽമാന്റെ നാടായ കാസർഗോഡ് പോയതിന്റെ വീഡിയോയും ഇവർ യൂട്യൂബിൽ പങ്കുവച്ചിരുന്നു. മേഘയുടെ അച്ഛനെ കാണിച്ചതിലുള്ള സന്തോഷം ആരാധകരും കമന്റ് ബോക്സിലൂടെ അറിയിക്കുന്നുണ്ട്. അച്ഛനെ കാണിച്ചതില്‍ സന്തോഷം, നിങ്ങള്‍ എല്ലാവരും ഒന്നിച്ചുള്ള വീഡിയോ കാണാനായി കാത്തിരിക്കുകയാണ്. മോള് നല്ല സ്‌നേഹത്തില്‍ ജീവിച്ച് കാണുമ്പോള്‍ എല്ലാ അച്ഛന്‍മാര്‍ക്കും സന്തോഷമുണ്ടാകും, എന്നും എല്ലാവരും ഒന്നിച്ച് സ്‌നേഹത്തോടെ, സന്തോഷത്തോടെ കഴിയുന്നത് കാണാനാണ് ആഗ്രഹം, മേഘയുടെ അച്ഛനെ ഒരുപാടിഷ്ടമായി, എന്നിങ്ങനെ വീഡിയോയ്ക്കു താഴെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. സ്‌ക്രീനില്‍ ശരിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ട്. എന്നാണ് ഇനി ഒന്നിച്ച് വരുന്നത് എന്നും ചിലർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ