
ദില്ലി: സൽമാൻ ഖാനും രശ്മിക മന്ദാനയും ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമാണ് സിക്കന്ദര്‍. ചിത്രത്തിന്‍റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമായിക്കും
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനമായ സോഹ്‌റ ജബീന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഗാനം മാര്‍ച്ച് നാലിന് പുറത്തിറങ്ങും. ഗാനം ആരാധകർക്ക് തികഞ്ഞ ഈദ് ട്രീറ്റാക്കി മാറുമെന്നാണ് ചിത്രത്തിന്‍റെ അണിയറക്കാരുടെ പ്രതീക്ഷ.
ചിത്രത്തിലെ ജോഡികളായ സൽമാൻ ഖാനും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാന്‍സ് നമ്പര്‍ ഗാനത്തിന്‍റെ പ്രത്യേകതയാണ്. സ്‌ക്രീനിൽ അവരുടെ രസകരമായ കെമിസ്ട്രിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ പ്രായ വ്യത്യാസത്തിന്‍റെ പേരില്‍ ട്രോളുകള്‍ നേരിട്ടിരുന്നു ഈ കാസ്റ്റിംഗ്.
അതിന് മറുപടി എന്നത് പോലെയാണ് ഇരുവരും ഉള്ള പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ 2025ലെ ഈദ് ദിനത്തിൽ തിയറ്ററുകളിൽ എത്തും. സൽമാന്‍ രശ്മിക മന്ദന എന്നിവര്‍ക്കൊപ്പം സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്.
സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം.
സല്‍മാന് അടുത്തകാലത്തുണ്ടായ വധ ഭീഷണികളെ തുടര്‍ന്ന് ഫോര്‍ ടയര്‍ സുരക്ഷ ക്രമീകരണമാണ് ഒരുക്കിയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് സ്ഥലം പൂര്‍ണ്ണമായും സീല്‍ ചെയ്തിരുന്നു. ഇവിടുത്തേക്ക് ഷൂട്ടിംഗ് ക്രൂവിന് മാത്രമാണ് രണ്ട് ഘട്ട പരിശോധനയ്ക്ക് ശേഷം പ്രവേശനം നല്‍കിയിരുന്നുള്ളൂ. ടൈഗര്‍ 3 ആയിരുന്നു സല്‍മാന്‍ അഭിനയിച്ച് റിലീസായ അവസാന ചിത്രം.
'നെപ്പോട്ടിസം എന്ന് പറഞ്ഞാല്‍' : സൽമാൻ ഖാന്റെ പ്രതികരണം വൈറലാകുന്നു
'ദിവസേന ഉറങ്ങുന്നത് 2 മണിക്കൂര്‍ മാത്രം'; കാരണം വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍