സൽമാൻ ഖാൻ മരുമകൻ്റെ ആൽബം പ്രകാശനം ചെയ്തു. ചടങ്ങിൽ നെപ്പോട്ടിസത്തെക്കുറിച്ച് സൽമാൻ സംസാരിക്കുന്ന വീഡിയോ വൈറലായി.

ദുബായ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ തന്‍റെ മരുമകന്‍ അയാൻ അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ ആല്‍ബം ദുബായില്‍ വച്ച് ലോഞ്ച് ചെയ്തിരുന്നു. അഗ്നി എന്ന സ്റ്റേജ് പേരിൽ അറിയപ്പെടുന്ന അയാൻ ഫെബ്രുവരി 20 നാണ് തന്‍റെ പുതിയ സിംഗിൾ യൂണിവേഴ്സൽ ലോസ് പുറത്തിറക്കിയത്. ഈവനിൽ നെപ്പോട്ടിസം സംബന്ധിച്ച് സല്‍മാന്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ബോളിവുഡ് താരങ്ങളായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ, നേഹ ധൂപിയ, അംഗദ് ബേദി എന്നിവരും ഈ ചടങ്ങിന് എത്തിയിരുന്നു. ആല്‍ബം പുറത്തിറക്കല്‍ ആഘോഷമായി നടപ്പോള്‍ അത് സല്‍മാന്‍ ഖാന്‍ ഫാമിലിയുടെയും സുഹൃത്തുക്കളുടെയും കൂടിച്ചേരലായി മറി. 

"കുടുംബത്തിലുള്ളവരെയും സുഹൃത്തുക്കളെയും പരസ്പരം സ്നേഹിക്കും, പിന്തുണയ്ക്കും. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ നിലവില്‍ ഇല്ല അതാണ് നെപ്പോട്ടിസം എന്ന് പറയുന്നത്. ഞങ്ങൾ മറ്റുള്ളവരുടെ മക്കള്‍ക്കായി പ്രവർത്തിക്കുന്നു, മറ്റുള്ളവരുടെ കുട്ടികളെ ഞങ്ങൾ സ്നേഹിക്കുന്നു, ഞങ്ങളുടെ എല്ലാ ബിസിനസ്സുകളും സമ്പത്തും മറ്റുള്ളവരുടെ കുട്ടികളെ ലഭിക്കുന്നു" സല്‍മാന്‍ ഖാന്‍ പറഞ്ഞു. 

വിശാൽ മിശ്ര സംഗീതം നല്‍കിയ "യു ആർ മൈൻ" എന്ന ട്രാക്കിനായി അയാൻ മുന്‍പ് സൽമാൻ ഖാനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നടൻ അതുൽ അഗ്നിഹോത്രിയുടെയും അൽവിറ ഖാൻ അഗ്നിഹോത്രിയുടെയും മകനാണ് അയാൻ. ചെറുപ്പം മുതലേ ഗായകനായിരുന്ന അയാന്‍. സല്‍മാന്‍റെ സഹോദരിയാണ് അല്‍വിറ. 

സിക്കന്ദര്‍ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ഈദിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

'ഇ‍ഡി ചെയ്തത് നിയമത്തിന്‍റെ ദുരുപയോഗം' : 10 കോടി സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ഷങ്കര്‍ രംഗത്ത്

ആദ്യം റിലീസ് ചെയ്തപ്പോള്‍ ഓടിയില്ല, പിന്നീട് കള്‍ട്ട് ക്ലാസിക്കായി: 'ലൂട്ടേര' റീ റിലീസിന്