തിയറ്റര്‍ റിലീസിന് സല്‍മാന്‍ ഖാനും; 'രാധെ' റിലീസ് പ്രഖ്യാപിച്ചു

Published : Jan 19, 2021, 08:06 PM IST
തിയറ്റര്‍ റിലീസിന് സല്‍മാന്‍ ഖാനും; 'രാധെ' റിലീസ് പ്രഖ്യാപിച്ചു

Synopsis

തീരുമാനം വൈകിയതിന് തിയറ്റര്‍ ഉടമകളോട് ക്ഷമ ചോദിക്കുന്ന സല്‍മാന്‍ ഖാന്‍ സമകാലിക സാഹചത്തില്‍ എടുക്കുന്ന ഒരു വലിയ തീരുമാനമാണിതെന്നും രാധെ തിയറ്റര്‍ റിലീസ് തീരുമാനത്തെ വിലയിരുത്തുന്നു.

കോളിവുഡിന് പിന്നാലെ വന്‍ റിലീസുകളുടെ തിയറ്റര്‍ റിലീസ് തീരുമാനത്തിലേക്ക് ബോളിവുഡും. ഹിന്ദി സിനിമാലോകത്തുനിന്ന് വരാനിരിക്കുന്ന ഏറ്റവും പ്രധാന ചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച്, അദ്ദേഹം തന്നെ നായകനാവുന്ന 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്' ആണ് തിയറ്റര്‍ റിലീസ് ഉറപ്പിച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്.

തീരുമാനം വൈകിയതിന് തിയറ്റര്‍ ഉടമകളോട് ക്ഷമ ചോദിക്കുന്ന സല്‍മാന്‍ ഖാന്‍ സമകാലിക സാഹചത്തില്‍ എടുക്കുന്ന ഒരു വലിയ തീരുമാനമാണിതെന്നും രാധെ തിയറ്റര്‍ റിലീസ് തീരുമാനത്തെ വിലയിരുത്തുന്നു. "തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. രാധെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് സഹായമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരമായി ഞാന്‍ പ്രതീക്ഷിക്കുക രാധെ കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണ്", കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്തിരുന്ന ചിത്രം ഈ വര്‍ഷം ഈദിനാണ് തിയറ്ററുകളില്‍ എത്തുക. 

കഴിഞ്ഞ വാരം പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം 'മാസ്റ്ററി'ന് തിയറ്ററുകളില്‍ വലിയ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കൊവിഡ് അനന്തരം ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ആദ്യ ബിഗ് റിലീസ് ആയിരുന്നു മാസ്റ്റര്‍ ചിത്രത്തിനു ലഭിച്ച മികച്ച പ്രതികരണം മറ്റ് ഇന്‍ഡസ്ട്രികള്‍ക്കും റിലീസ് ചാര്‍ട്ടിംഗിന് പ്രചോദനമായിട്ടുണ്ട്. മലയാളത്തില്‍ ഇരുപതിലേറെ ചിത്രങ്ങളാണ് അടുത്ത രണ്ട് മാസങ്ങളിലേക്ക് തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. അതേസമയം കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്
മലയാള സിനിമയിലെ പുതിയ മാതൃക; ഞങ്ങളുടെ അധ്വാനത്തിന് നൽകിയ ബഹുമാനത്തിന് നന്ദി: ഷാജി നടുവിൽ