Bajrangi Bhaijaan 2 : സല്‍മാന്‍ ഖാന്‍റ ‘ബജ്‌രംഗി ഭായ്ജാന്‍ 2' വരുന്നു; തിരക്കഥ ഒരുക്കുന്നത് രാജമൗലിയുടെ പിതാവ്

Web Desk   | Asianet News
Published : Dec 20, 2021, 09:40 AM ISTUpdated : Dec 20, 2021, 09:45 AM IST
Bajrangi Bhaijaan 2 : സല്‍മാന്‍ ഖാന്‍റ ‘ബജ്‌രംഗി ഭായ്ജാന്‍ 2' വരുന്നു; തിരക്കഥ ഒരുക്കുന്നത് രാജമൗലിയുടെ പിതാവ്

Synopsis

2015ൽ ആയിരുന്നു ‘ബജ്‌രംഗി ഭായ്ജാന്‍‘ പുറത്തിറങ്ങിയത്. 

ബോളിവുഡ് താരം സൽമാൻ ഖാന്റെ(Salman Khan) ഹിറ്റ് ചിത്രം ‘ബജ്‌രംഗി ഭായിജാന്റെ’ രണ്ടാം ഭാ​ഗം(Bajrangi Bhaijaan 2) വരുന്നു. രാജമൗലി( Rajamouli) ചിത്രം ആര്‍ആര്‍ആറിന്റെ പ്രീ-റിലീസ് പ്രോഗ്രാമിനിടയിലാണ് രണ്ടാം ഭ​ഗത്തെ കുറിച്ച് സല്‍മാന്‍ പ്രഖ്യാപിച്ചത്. എസ്. എസ്. രാജമൗലിയുടെ പിതാവ് കെ. വി. വിജയേന്ദ്ര പ്രസാദാണ് രണ്ടാം ഭാഗം എഴുതുന്നത്.

2015ൽ ആയിരുന്നു ‘ബജ്‌രംഗി ഭായ്ജാന്‍‘ പുറത്തിറങ്ങിയത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ആദ്യഭാഗത്തില്‍ കരീന കപൂറും നവാസുദ്ദീന്‍ സിദ്ദിഖിയും ഹര്‍ഷീന മല്‍ഹോത്രയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015 ജൂലൈ 17 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. 

ഇന്ത്യയിലേക്ക് എത്തിപ്പെട്ട സംസാരശേഷി ഇല്ലാത്ത മുന്നി എന്ന മുസ്‌ലിം പെണ്‍കുട്ടിയെ തിരികെ പാകിസ്ഥാനിലേക്ക് എത്തിക്കാന്‍ ബജ്‌രംഗി എന്ന യുവാവ് നടത്തുന്ന ശ്രമവും ഒടുവില്‍ അവളെ സുരക്ഷിതയായി സ്വന്തം രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് രാജമൗലിയുടെ അച്ഛന്‍ തനിക്ക് നല്‍കിയതെന്ന് സല്‍മാന്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്