
രണ്ട് ദിവസം മുമ്പാണ് ബോളിവുഡ് താരം സൽമാൻ ഖാന് (Salman Khan) പാമ്പുകടിയേറ്റത് (Snake Bite). പന്‍വേലിലെ ഫാം ഹൗസില്‍ (Panvel Farm House) വച്ചായിരുന്നു അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ തിരികെ വീട്ടിൽ എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ സൽമാൻ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു സല്‍മാന്‍റെ പ്രതികരണം.
പാമ്പ് തന്നെ മൂന്ന് തവണ കടിച്ചെന്നും ആറ് മണിക്കൂറുകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും സൽമാൻ പറയുന്നു. ഇപ്പോൾ തന്റെ ആരോഗ്യനിലയിൽ കുഴപ്പമില്ല എന്നും സല്‍മാന്‍ വ്യക്തമാക്കി.
'ഒരു പാമ്പ് എന്റെ ഫാം ഹൗസിലേക്ക് കടന്നു വന്നു. ഞാൻ അതിന്റെ വടി കൊണ്ട് പുറത്തേക്ക് മാറ്റാൻ നോക്കി. പതിയെ അതെന്റെ കൈകളിലേക്ക് എത്തി. എന്നെ മൂന്ന് തവണ കടിച്ചു. അത് അൽപ്പം വിഷമുള്ള തരം പാമ്പായിരുന്നു. തുടർന്ന് ആറ് മണിക്കൂറുകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ എനിക്ക് കുഴപ്പമില്ല', എന്നാണ് സൽമാൻ ഖാന്‍ പറഞ്ഞത്.
ശനിയാഴ്ച രാത്രിയിലാണ് സൽമാനെ പാമ്പ് കടിച്ചത്. കൈയിലാണ് കടിയേറ്റത്. ഉടന്‍ തന്നെ നവി മുംബൈയിലെ കമോത്തെയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ജോലിക്കാരോട് പാമ്പ് കടിയേൽക്കാതെ സൂക്ഷിക്കണമെന്ന് നടൻ മുന്നറിയിപ്പും നൽകിയിരുന്നു.
അതേസമയം 'അന്തിം: ദ് ഫൈനല്‍ ട്രൂത്ത്' എന്ന ചിത്രത്തിലാണ് സല്‍മാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൈഗര്‍ 3 ആണ് സല്‍മാന്‍റെ അടുത്ത ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ