ക്യാപ്റ്റൻ ദീപക് സാഠെയ്‍ക്ക് സല്യൂട്ട്, വിമാന അപകടത്തില്‍ അനുശോചനവും രേഖപ്പെടുത്തി കരീന കപൂര്‍

Web Desk   | Asianet News
Published : Aug 08, 2020, 09:54 PM IST
ക്യാപ്റ്റൻ ദീപക് സാഠെയ്‍ക്ക് സല്യൂട്ട്,  വിമാന അപകടത്തില്‍ അനുശോചനവും രേഖപ്പെടുത്തി കരീന കപൂര്‍

Synopsis

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ച് നടി കരീന കപൂര്‍.

കരിപ്പൂര്‍ വിമാന അപകടവാര്‍ത്ത രാജ്യത്തൊട്ടാകെ സങ്കടത്തിലാക്കിയിരുന്നു. സംഭവത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവുമായി ഹിന്ദി നടി കരീന കപൂറും രംഗത്ത് എത്തി.

ഹൃദയഭേദകമായ വാര്‍ത്ത. കോഴിക്കോട് വിമാന അപകടം ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ഥനയും അനുശോചനവും. ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ തീരുമാനമെടുത്ത ക്യാപ്റ്റൻ ദീപക് സാഠെയ്‍ക്ക് ബിഗ് സല്യൂട്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ജീവൻ നഷ്‍ടമായ മറ്റ് ക്ര്യൂ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും കരീന കപൂര്‍ എഴുതിയിരിക്കുന്നു. അങ്ങേയറ്റം വേദനാജനകം എന്നായിരുന്നു സംഭവത്തില്‍ അനുശോചനം അറിയിച്ച് മോഹൻലാല്‍ എഴുതിയത്. രാജമല മണ്ണിടിച്ചലില്‍ മരിച്ചവര്‍ക്കും മോഹൻലാല്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'