
ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രം പുഷ്പ(Pushpa) തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയും(Samantha) ഡാന്‍സ് നമ്പറുമായി എത്തിയിരുന്നു. സാമന്തയുടെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ കൂടി ആയിരുന്നു ഇത്. മികച്ച പ്രതികരണത്തോടൊപ്പം വിവാദങ്ങൾക്കും ഗാനം വഴിവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഡാന്‍സ് നമ്പറുമായി സാമന്ത എത്തുന്നുവെന്നാണ് വിവരം.
വിജയ് ദേവരകൊണ്ട നായകനാകുന്ന 'ലൈഗര്‍' എന്ന ചിത്രത്തിലാണ് സാമന്ത ഐറ്റം ഡാന്‍സുമായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. അനന്യ പാണ്ഡെയാണ് നായിക. ഓഗസ്റ്റ് 25ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംവിധായകന്‍ പൂരി ജഗന്നാഥ് ചിത്രം ഒരുക്കുന്നത്. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ക്ക് ഒപ്പം വിദേശ താരങ്ങളും വേഷമിടുന്നു.
ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ മൊഴി മാറ്റിയും പ്രദര്‍ശനത്തിനെത്തും. 'പുഷ്പ'യിൽ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്തയുടെ ഐറ്റം ഡാൻസ്. കയ്യടിയും വിമർശനവും ഒരുപോലെ നേരിട്ട ഗാനം കൂടിയാണിത്. പുരുഷന്മാരുടെ സംഘടനാ ഗാനത്തിന് വിമർശനവുമായി വരികയും പുരുഷന്മാരെ മോശമായി വരികളിൽ പ്രതിനിധാനം ചെയ്യുന്നു എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.