
കൊച്ചി: കാലികപ്രസക്തിയുള്ള വിഷയങ്ങളും പ്രേക്ഷകരുടെ മനംകവരുന്ന അഭിനയ മുഹൂർത്തങ്ങളും ദൃശ്യങ്ങളുമായി റിലീസ് ചെയ്യപ്പെട്ട സയൻസ് ഫിക്ഷൻ ചിത്രമാണ് "സമാറ ". നടൻ റഹ്മാൻ നാലുവർഷത്തിനുശേഷം മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണിത്. ഈ തിരിച്ചുവരവ് പ്രേക്ഷകർക്ക് ലേശം പിടിച്ചു എന്ന് തന്നെ വേണം പറയാൻ.
കാരണം ഓരോ ദിവസം കഴിയുംതോറും "സമാറ" എന്ന ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ സംവിധായകൻ ചാൾസ് ജോസഫിന്റെ മികവാർന്ന സംവിധാന രീതിയും ചിത്രത്തിന്റെ അതീവ ഭംഗിയുള്ള ദൃശ്യവിസ്മയങ്ങളും എടുത്തു പറയേണ്ടതാണ്.
ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ വിപത്തായ രോഗം പടർത്തുന്ന വൈറസുകളെ അതിജീവിക്കാൻ ഒരു സമൂഹം നടത്തുന്ന ശ്രമങ്ങളും ആ വൈറസിനെ കൂട്ടുപിടിച്ച് ലോകം നശിപ്പിക്കാൻ ഒരുങ്ങുന്ന കുറെയധികം ആളുകളെയും സമാറയിൽ കാണാൻ കഴിയും. തലയൻ താഴ്വരയിലെ രണ്ടു കൊലപാതകങ്ങൾ അന്വേഷിക്കാനായി എത്തുന്ന ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥനായി റഹ്മാൻ എത്തുന്നു.
അയാളുടെ ടെ ഉദ്യമങ്ങൾക്ക് കൂട്ടായി ഡോക്ടർ അലനും ഡോക്ടർ സക്കീറും. ആഗോള പ്രാധാന്യമുള്ള വിഷയത്തെ ഗംഭീരമായ അവതരിപ്പിക്കാൻ സംവിധായകനും കഴിഞ്ഞു. മേക്കിംഗ് രീതി കൊണ്ട് തന്നെ ഈ ചിത്രം ചർച്ച ചെയ്യപ്പെടുകയാണ്. ഒരു ഹോളിവുഡ് രീതിയിൽ തന്നെ ചിത്രീകരിച്ച ചിത്രം പറഞ്ഞാലും തെറ്റില്ല. മറ്റു പല പ്രത്യേകതകൾ കൂടിയുണ്ട്.
ആലാപന ശൈലി കൊണ്ട് മനസ്സുകൾ കീഴടക്കിയ കെ കെ അവസാനമായി പാടിയതും ഈ ചിത്രത്തിനു വേണ്ടിയാണ്. റഹ്മാൻ ഒപ്പം ഭരത് , ബിനോജ് വില്യ,രാഹുൽ മാധവ്, കോവിഡ് കൃഷ്ണ,ടിനിജ്,സഞ്ജന ദീപു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖ താരങ്ങളുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. സിനിമ എന്ന കലാസൃഷ്ടിയെ നല്ല രീതിയിൽ തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ ഈ ചിത്രത്തിനും അണിയറ പ്രവർത്തകർക്കും കഴിഞ്ഞു.
'എന്തൊരു കൊല' : ഭോല ശങ്കര്‍ വന്‍ പരാജയത്തിലേക്ക്; ചിരഞ്ജീവിക്ക് ട്രോള്‍ മഴ.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ