
'പോര്‍ തൊഴില്‍' എന്ന ചിത്രത്തിന് ശേഷം ശരത്‍കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്നതാണ് 'പരംപൊരുള്‍'. പൊലീസ് ഓഫീസറായിട്ടാണ് ശരത്കുമാര്‍ പുതിയ ചിത്രത്തിലും എത്തുന്നത്. 'പരംപൊരുള്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. സെപ്‍തംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.
ആര്‍ ശരത്കുമാറിനൊപ്പം 'പോര്‍ തൊഴില്‍' സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത് നടൻ അശോക് സെല്‍വനായിരുന്നു. സി അരവിന്ദ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രം 'പരംപൊരുളി'ല്‍ അമിതാഷാണ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നത്. എസ് പാണ്ടികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവൻ ശങ്കര്‍ രാജയാണ് സംഗീതം.
'പോര്‍ തൊഴില്‍' എന്ന ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. വിഘ്‍നേശ് രാജയാണ് സംവിധാനം ചെയ്‍തത്. വിഘ്‍നേശ് രാജയും ആല്‍ഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 'പോര്‍ തൊഴില്‍' സിനിമ 50 കോടി നേടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ശരത്കുമാര്‍ 'എസ് പി ലോഗനാഥനാ'യപ്പോള്‍ ചിത്രത്തില്‍ 'ഡിഎസ്‍പി കെ പ്രകാശാ'യി അശോക് സെല്‍വനും 'വീണ'യായി നിഖില വിമലും 'എഡിജിപി ഡി മഹേന്ദ്രനാ'യി നിഴല്‍ഗല്‍ രവിയും 'കെന്നഡി'യായി ശരത് ബാബുവും 'മാരിമുത്താ'യി പി എല്‍ തേനപ്പനും 'മുത്തുസെല്‍വനാ'യി സുനില്‍ സുഖദയും വേഷമിട്ടു. ജേക്ക്‍സ് ബിജോയിയായിരുന്നു ചിത്രത്തിന്റെ സംഗീതം. കലൈസെല്‍വൻ ശിവജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. 'പോര്‍ തൊഴില്‍' ക്രൈം ത്രില്ലര്‍ ചിത്രം ആയിരുന്നു. സമീര്‍ നായര്‍, ദീപക് സെഗാള്‍, മുകേഷ് ആര്‍ മേഹ്‍ത, സി വി സാരഥി, പൂനം മെഹ്‍റ, സന്ദീപ മേഹ്‍റ എന്നിവരായിരുന്നു 'പോര്‍ തൊഴില്‍' നിര്‍മിച്ചത്. അപ്ലോസ് എന്റര്‍ടെയ്‍ൻമെന്റും ഇ4 എക്സ്‍പെരിമെന്റ്‍സുമായിരുന്നു ചിത്രത്തിന്റെ ബാനര്‍. ചിത്രത്തിന്റെ വിതരണം ശക്തി ഫിലിം ഫാക്ടറി ആയിരുന്നു.
Read More: 'ജയിലറി'ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്: സംവിധായകൻ നെല്‍സണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക