
ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സംഭവം അധ്യായം ഒന്ന്. മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറില്‍ ഒരു വനമേഖലയില്‍ കേസ് അന്വേഷിക്കാനെത്തുന്ന ഒരു സംഘം പൊലീസുകാരാണ് ഉള്ളത്. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ ചില കഥാപാത്രങ്ങൾ തമിഴ് സംസാരിക്കുന്നുണ്ട്. കാട്ടിനുള്ളിൽ പലരുടെയും തിരോധാനവും അതിന് പിന്നിലെ ദുരൂഹതകളുമാണ് പൂർണ്ണമായും ഹൊറർ, ത്രില്ലിംഗ് എലമെന്‍റുകളോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം തിയറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായിരുന്നു. ഒടിടിയിലും മികച്ച അഭിപ്രായം നേടുകയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്.
ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് സ്‍ട്രീം ചെയ്യുന്നത്. മികച്ച തിരക്കഥയാണ് അസ്‍കര്‍ അലി ചിത്രത്തിന്റെ ആകര്‍ഷണം എന്നാണ് ഒടിടിയില്‍ സംഭവം അധ്യായം ഒന്ന് കണ്ടവരുടെ അഭിപ്രായങ്ങള്‍. അതിഗംഭീരമായ ആഖ്യാനമാണ് മറ്റൊരു പ്രത്യേകത. രണ്ടാം ഭാഗത്തിനായിരിക്കും കാത്തിരിക്കുന്നുവെന്നും പറയുകയാണ് സംഭവം അധ്യായം ഒന്ന് ഒടിടിയില്‍ കണ്ട പ്രേക്ഷകര്‍.
ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതന്‍, അസീം ജമാൽ, സെന്തിൽ കൃഷ്‍ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിലെ ദുരൂഹതകൾ ആരെയും ആകർഷിക്കുന്നതാണ്. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദുമാണ്.
ചായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്‍ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ് ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് മെൽബിൻ മാത്യു, അനൂപ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. മാർച്ച് ആറിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. പിആര്‍ഒ വാഴൂർ ജോസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ