തിയറ്ററില്‍ എത്തിയിട്ട് രണ്ട് മാസം; ആ ചിത്രം ഒടിടിയിലേക്ക്

Published : Jul 20, 2025, 03:46 PM IST
Samshayam malayalam movie ott release date announced Vinay Forrt Sharaf u dheen

Synopsis

മെയ് 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച സംശയം എന്ന ചിത്രമാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. മെയ് 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. രണ്ട് മാസത്തിന് ഇപ്പുറമാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്ട്രീമിംഗ് എന്ന് എന്ന കാര്യം അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് പ്ലാറ്റ്‍ഫോം. ഈ മാസം 24 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.

895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം മനീഷ് മാധവൻ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ ലിജോ പോൾ, ആർട്ട് ഡയറക്ടർ ദിലീപ്നാഥ്, കോ റൈറ്റർ സനു മജീദ്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷബീർ പി എം, പ്രോമോ സോംഗ് അനിൽ ജോൺസൺ, ഗാനരചന വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് വീണ സുരേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, ചീഫ് അസോസിയേറ്റ് കിരൺ റാഫേൽ, വിഎഫ്എക്സ് പിക്ടോറിയൽ, പി ആർ പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ അഭിലാഷ് കെ ചാക്കോ, സ്റ്റിൽസ് അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ ആന്റണി സ്റ്റീഫൻ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു