
മുംബൈ: സംഭവ്ന സേത്ത് നടിയും വ്ളോഗറുമാണ് ഇവരുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റും ലൈഫ് സ്റ്റെല്‍ വ്ളോഗുകളും ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രചാരം ഉള്ളതാണ്. അടുത്തിടെയാണ് സംഭവ്ന യൂട്യൂബില്‍ പോഡ്‌കാസ്റ്റ് ആരംഭിച്ചത്. അതിൽ സിനിമ രംഗത്തെ സംഭവ്നയുടെ സുഹൃത്തുകള്‍ പങ്കെടുക്കുകയും അവരുടെ അനുഭവങ്ങൾ പങ്കിടുകയും ചെയ്യാറുണ്ട്. ഇപ്പോൾ സംഭവ്ന സേത്തിന്‍റെ പോഡ് കാസ്റ്റ് വീഡിയോയുടെ ബിഹെന്‍റ് ദ സ്ക്രീന്‍ വീഡിയോ വിവാദമാകുകയാണ്.
മുന്‍ നടി സന ഖാനാണ് സംഭവ്‌നയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയത്. ഈ പോഡ്കാസ്റ്റ് തുടങ്ങും മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്, റെക്കോർഡ് ചെയ്ത ഒരു പിന്നാമ്പുറ വീഡിയോയിൽ സനയെ സൽവാർ കമീസ് ധരിക്കാൻ നിർബന്ധിക്കുന്നതും, ഒരു ഘട്ടത്തില്‍ എന്‍റെ ബുര്‍ഗ തരാം എന്ന് പറയുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്.
രണ്ട് കൂട്ടുകാര്‍ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് വീഡിയോ, അവസാനം സംഭവ്ന ഇങ്ങനെ പറയുന്നു “ആളുകൾ നമ്മൾ പറയുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക, നമ്മുടെ വസ്ത്രങ്ങളിലല്ല. നമ്മൾ ആരാണെന്നതിനാണ് ആളുകൾ നമ്മളെ സ്നേഹിക്കുന്നത് ” എന്ന് പറയുന്നു.
എന്നാല്‍ വീഡിയോ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉണ്ടാക്കിയത്. വീഡിയോ വൈറലായതോടെ, സംഭവനയുടെ വസ്ത്രധാരണത്തെക്കുറിച്ച് എന്തിനാണ് സന അഭിപ്രായം പറയുന്നതെന്ന് ചോദിച്ച് നെറ്റിസൺസ് വിമർശനം ഉന്നയിച്ചു. ഒരു ഉപയോക്താവ് "സംഭവ്ന ഇത്തരക്കാരെ പോഡ് കാസ്റ്റില്‍ നിന്നും ഒഴിവാക്കണം." എന്ന് അഭിപ്രായപ്പെട്ടു.
മറ്റൊരാൾ സനയുടെ പരാമർശങ്ങളെ പരിഹാസ്യമാണെന്നാണ് പറയുന്നത് “ഇത് പരിഹാസ്യമാണ്… അവൾ സംഭവ്ന ഇതികം മാന്യമായി വസ്ത്രം ധരിച്ചിരിക്കുന്നത്, എന്നിട്ടും സനയ്ക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. അഭിപ്രായം പറയാൻ അവര്‍ ആരാണ്? നിഖാബ് ധരിക്കുന്നത് കൊണ്ട് മാത്രം നിങ്ങൾ കൂടുതൽ തീതിയുള്ളയാള്‍ ആകില്ല" എന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്.
“ഇത് വളരെ മോശമായ പെരുമാറ്റമാണ്, പ്രത്യേകിച്ച് ഓൺലൈനിൽ കാണിക്കാൻ വേണ്ടി ചെയ്യുന്നത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതും നിങ്ങളുടേത് ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നതുപോലെ പ്രധാനമാണ്. അവൾ തമാശ പറയുകയാണെങ്കിലും, അത് ഒരു മോശം ഉദാഹരണമാണ്, പ്രത്യേകിച്ചും സമൂഹത്തില്‍ മതപരമായ കാര്യങ്ങളിലെ വെറുപ്പ് സങ്കീര്‍ണ്ണമാകുമ്പോള്‍. ആരെയും അവർക്ക് അസൗകര്യമുള്ള എന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കുന്നത് പൂർണ്ണമായും ഹറാമാണ്" ഒരാള്‍ പറയുന്നു.
2020 നവംബറിൽ വിവാഹത്തിന് പിന്നാലെ നടിയായിരുന്ന സന ഖാൻ സിനിമ ലോകത്ത് നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. തന്‍റെ പഴയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു താരം.
എന്‍റെ മകനോടാണ് ഇത് ചെയ്തെങ്കില്‍ ഞാന്‍ ഇന്ന് ജയിലിൽ ഉണ്ടായേനെ എന്ന് മഞ്ജു പത്രോസ്