ധനുഷിന്റെ സംവിധാനത്തിൽ പവിഷ് നായകനായി അഭിനയിച്ച 'നിലാവുക്ക് എൻ മേൽ കോപം' ഒടിടി റിലീസിനൊരുങ്ങുന്നു.
ചെന്നൈ: ധനുഷിന്‍റെ സംവിധാനത്തിൽ എത്തിയ മൂന്നാമത്തെ ചലച്ചിത്രമാണ് നിലാവുക്ക് എൻ മേൽ എന്നടി കോപം(നീക്ക്) എന്ന ചിത്രം. ഫെബ്രുവരി 21ന് ഡ്രാഗണ്‍ എന്ന സിനിമയ്ക്കൊപ്പം തിയേറ്ററുകളിൽ എത്തിയ ചിത്രം എന്നാല്‍ വലിയൊരു തരംഗം തീയറ്ററില്‍ ഉണ്ടാക്കിയില്ല.
തീയറ്ററിലെ പ്രതിസന്ധിക്ക് ശേഷം നീക്ക് ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. പവര്‍ പാണ്ടി, രായൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷിന്‍റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ഇത്. ധനുഷിന്‍റെ സഹോദരി പുത്രൻ പവിഷ് ആദ്യമായി നായകനായി അഭിനയിച്ചിരിക്കുന്ന ചിത്രമാണ് നീക്ക്. നായികയായി അഭിനയിച്ചിരിക്കുന്നത് അനിക സുരേന്ദ്രൻ ആണ്. പ്രിയ വാരിയർ, മാത്യു തോമസ്, ശരത്കുമാർ, ശരണ്യ തുടങ്ങിയ പ്രമുഖ നടന്മാരും ഈ ചിത്രത്തിൽ ഉണ്ട്.
ധനുഷിന്റെ വണ്ടർബാർ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിന്‍റെ സംഗീതം ജി.വി. പ്രകാശ് കുമാർ ആണ് ഒരുക്കിയത്. ഹിറ്റായ പാട്ടുകൾ റിലീസിന് മുൻപേ തന്നെ ചിത്രത്തോടുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ എന്ന ചിത്രത്തിനൊപ്പം എത്തിയ നീക്ക്. എന്നാല്‍ പുതുമ അവകാശപ്പെടാനില്ലാത്ത പ്രേമകഥയായതിനാൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെട്ടത്.
ഡ്രാഗൺ 100 കോടിയിലേറെ നേടിയപ്പോള്‍ നീക്ക് 15 കോടിയില്‍ താഴെയായിരിക്കും ലൈഫ് ടൈം കളക്ഷന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് നേരത്തെ ഒടിടി ഡീല്‍ ഉറപ്പിച്ച ചിത്രം മാര്‍ച്ച് 21ന് ഒടിടിയില്‍ എത്തും എന്നാണ് വിവരം. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക. , ഔദ്യോഗിക റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.
8 കോടിക്ക് എടുത്ത പടം, അപ്രതീക്ഷിത ഹിറ്റടിച്ചു; ഒടുവില്‍ ഒടിടിയിലേക്ക് 'കുടുംബസ്ഥൻ'
