സന ഖാന്‍ വിവാഹിതയായി, വരന്‍ ഗുജറാത്ത് സ്വദേശി

Published : Nov 21, 2020, 08:33 PM ISTUpdated : Nov 21, 2020, 08:36 PM IST
സന ഖാന്‍ വിവാഹിതയായി, വരന്‍ ഗുജറാത്ത് സ്വദേശി

Synopsis

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ഇന്നലെ വൈകുന്നേരമാണ് നടന്നത്. 

സിനിമ, മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സന ഖാന്‍ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ഇന്നലെ വൈകുന്നേരമാണ് നടന്നത്. വിവാഹ ചടങ്ങില്‍ നിന്നുള്ള വധുവിന്‍റെയും വരന്‍റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വെള്ള നിറത്തിലുള്ള ഗൗണ്‍ ആണ് സന ഖാന്‍ ധരിച്ചിരിക്കുന്നത്. മുഫ്‍തി അനസ് വെള്ള നിറത്തില്‍ തന്നെയുള്ള കുര്‍ത്തയും പൈജാമയും ഒരു സ്ലീവ്‍ലെസ് ജാക്കറ്റും ധരിച്ചിരിക്കുന്നു. ഇരുവരും പടികള്‍ ഇറങ്ങിവരുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതും വീഡിയോകളില്‍ കാണാം.

കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന ഖാന്‍ അവസാനിപ്പിച്ചത് ഈ വര്‍ഷം തുടക്കത്തിലായിരുന്നു. ഗാര്‍ഹികപീഢനാരോപണവും മെല്‍വിന് എതിരെ സന നടത്തിയിരുന്നു. സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി, സന ഖാന്‍ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷോ ബിസിനസ് വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്‍റെ തീരുമാനമെന്നും സന അറിയിച്ചിരുന്നു. "മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്‍റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു", ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ സന പുതിയ തീരുമാനം വിശദീകരിച്ചിരുന്നു.

നടിയും മോഡലും നര്‍ത്തകിയുമായിരുന്ന സന ഖാന്‍ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ ആറാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്ന സന സെക്കന്‍ഡ് റണ്ണര്‍ അപ്പും ആയിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല": മഹേഷ് നാരായണൻ
ഏകൻ നായകനാകുന്ന 'ഹൈക്കു'; റിലീസിന് മുന്നേ വമ്പൻ ഒടിടി ഡീൽ