
അഭിനയിക്കാൻ മോഹമുള്ളവർക്ക് സ്വന്തം കഴിവ് മൂർച്ചപ്പെടുത്താൻ ഒരു അവസരം നൽകുകയാണ് നടൻ സനൽ അമൻ. മാലിക് സിനിമയിലെ ഫ്രെഡിയായി വേഷമിട്ട സനൽ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയയാളാണ്.
അഭിനയം പഠിക്കാൻ അഗ്രഹിക്കുന്നവർക്ക് കൊച്ചിയിൽ സനൽ നയിക്കുന്ന രണ്ടുദിവസത്തെ ആക്ടിങ് വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ജൂലൈ ഒമ്പത്, പത്ത് തീയതികളിൽ ഇടപ്പള്ളിയിലെ കേരള മ്യൂസിയത്തിലാണ് വർക്ക്ഷോപ്പ് നടക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് 5 വരെയാണ് വർക്ക്ഷോപ്പ് സമയം. ഭക്ഷണം സൗജന്യം. പരിശീലനത്തിന് എത്തുന്നവർ സ്വന്തമായി താമസസ്ഥലം കണ്ടെത്തണം.
ജൂലൈ അഞ്ചിനാണ് വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. ഫീസ് - 4500 രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - +91 6282 390 309
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ