'ഉണ്ണിമുകുന്ദൻ ക്ഷമിക്കണം, മാളികപ്പുറം നിങ്ങളുടെ സിനിമയല്ല': സന്ദീപ് വാര്യർ

Published : Dec 31, 2022, 05:08 PM ISTUpdated : Dec 31, 2022, 05:10 PM IST
'ഉണ്ണിമുകുന്ദൻ ക്ഷമിക്കണം, മാളികപ്പുറം നിങ്ങളുടെ സിനിമയല്ല': സന്ദീപ് വാര്യർ

Synopsis

ഉണ്ണിമുകുന്ദൻ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല. ഇത് ദേവനന്ദയുടെ, കല്ലുവിന്റെ സിനിമയാണെന്ന് സന്ദീപ് കുറിക്കുന്നു. 

ണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തെ പ്രശംസിച്ച് വീണ്ടും സന്ദീപ് വാര്യർ. ഉണ്ണിമുകുന്ദൻ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല. ഇത് ദേവനന്ദയുടെ, കല്ലുവിന്റെ സിനിമയാണ്. കല്ലുവിനെ പോലെ അയ്യനെ കാണാൻ വ്രതമെടുക്കുന്ന ലക്ഷക്കണക്കിന് മാളികപ്പുറങ്ങളുടെ സിനിമയാണ്. അവരാണ് ഈ സിനിമ കാണേണ്ടതെന്നും സന്ദീപ് വാര്യർ കുറിക്കുന്നു. 

സന്ദീപ് വാര്യരുടെ വാക്കുകൾ ഇങ്ങനെ

ഉണ്ണിമുകുന്ദൻ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല. 

കണ്ണോളം കണ്ടത് പോരാ കാതോളം കേട്ടത് പോരാ അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമീ "മാളികപ്പുറം" കണ്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ആ ദൃശ്യവിസ്മയം മനസ്സിൽ നിന്ന് മായുന്നില്ല .  കല്ലു മാളികപ്പുറവും പീയൂഷ് സ്വാമിയും തീയേറ്ററിൽ നിന്ന് നമ്മുടെകൂടെയിങ്ങോട്ട് പോരും. 

ചിത്രത്തിന്റെ പൂജാ ചടങ്ങിൽ വച്ചാണ് ദേവനന്ദയെ കാണുന്നത്. കല്ലു നെയ്ത്തേങ്ങ നിറക്കുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ ദേവനന്ദ പെർഫെക്റ്റ് ആക്കി. ദേവനന്ദ ദിവസങ്ങളായി വ്രതത്തിലായിരുന്നു എന്ന് രക്ഷിതാക്കൾ പറഞ്ഞു. ആ കുട്ടിയുടെ മുഖത്ത് കണ്ട തേജസ്സിനെ പറ്റിയും ചൈതന്യത്തെ പറ്റിയുമായിരുന്നു വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി എരുമേലിയിൽ നിന്നുള്ള മടക്കയാത്രയിൽ എന്നോട് സംസാരിച്ചു കൊണ്ടിരുന്നത്. അയ്യപ്പന്റെ അനുഗ്രഹം  ലഭിച്ച മാളികപ്പുറം തന്നെയാണ് ദേവനന്ദ. 

പതിനെട്ടാം പടി കയറി ദേവാനന്ദയുടെ കുഞ്ഞിക്കൈ പടിമേൽ തൊടുന്ന ആ ഷോട്ടുണ്ടല്ലോ, ഒരു തുള്ളി കണ്ണീര് പടിമേലെ കിടക്കുന്ന വെള്ളത്തിലേക്ക് വീഴുന്ന ആ രംഗം ... അറിയാതെ ഉള്ളിൽ നിന്ന് ശരണം വിളിച്ച് പോകുന്ന മാസ്മരികത ആ നിമിഷത്തിനുണ്ട്. 

'മാളികപ്പുറം' പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും: പ്രശംസിച്ച് സന്ദീപ് വാര്യർ

കല്ലുവും അച്ഛനും തമ്മിലുള്ള സ്നേഹ ബന്ധം, തീക്ഷ്ണമായ വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന കഥാ സന്ദർഭങ്ങൾ , ദേവനന്ദ കരയിപ്പിക്കാത്ത ഒരാളെങ്കിലും തീയേറ്ററിൽ ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. പ്രിയപ്പെട്ട ഉണ്ണി , ഇതിലെ നായക കഥാപാത്രമാവാൻ ഉണ്ണിക്കല്ലാതെ മറ്റൊരു നടനും സാധ്യമല്ല. ആ അർത്ഥത്തിൽ മാളികപ്പുറം ഉണ്ണിയുടെ ഏറ്റവും മികച്ച സിനിമ തന്നെയാണ്. 

പക്ഷേ ഉണ്ണിമുകുന്ദൻ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല. ഇത് ദേവനന്ദയുടെ, കല്ലുവിന്റെ സിനിമയാണ്. കല്ലുവിനെ പോലെ അയ്യനെ കാണാൻ വ്രതമെടുക്കുന്ന ലക്ഷക്കണക്കിന് മാളികപ്പുറങ്ങളുടെ സിനിമയാണ്. അവരാണ് ഈ സിനിമ കാണേണ്ടത്. നമ്മുടെ മക്കളെയാണ് ഈ സിനിമ രക്ഷിതാക്കൾ കാണിക്കേണ്ടത്. രാവിലെ ദേവനന്ദയോട് സംസാരിച്ചു. മോളെ പുതിയ ഉയരങ്ങളിലെത്താൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'9250 ഫോളോവേഴ്സ്, മരണവാർത്തയ്ക്ക് പിന്നാലെ 11.4 കെ'; റീച്ചാക്കരുത്, അഭ്യർത്ഥനയുമായി സായ് കൃഷ്ണ
'മൂന്ന് പേർക്കൊപ്പമുള്ള ലൈംഗിക രംഗം, അന്നെന്റെ വാരിയെല്ല് ഒടിഞ്ഞു..'; വെളിപ്പെടുത്തി എമിലിയ ക്ലാർക്ക്