പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ്; 'നല്ല നിലാവുള്ള രാത്രി' ആരംഭിച്ചു

Published : Sep 12, 2022, 12:39 PM IST
പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ്; 'നല്ല നിലാവുള്ള രാത്രി' ആരംഭിച്ചു

Synopsis

മാസ് ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുത്താവുന്ന ചിത്രം

സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ സിനിമ ആരംഭിച്ചു. നല്ല നിലാവുള്ള രാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ മര്‍ഫി ദേവസ്സിയാണ്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സിനിമയുടെ പൂജയും സ്വിച്ചോണും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിലാണ് നടന്നത്. 

മാസ് ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറുപ്പക്കാരെയും പുതുമ ആഗ്രഹിക്കുന്നവരെയും മാസ് ആക്ഷൻ സിനിമകൾ ഇഷ്ടമുള്ളവരെയും ചിത്രം പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരേഷ് ഗോപി നായകനായ പാപ്പന്‍റെ ഛായാഗ്രഹണം അജയ് ആയിരുന്നു. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'മാളികപ്പുറം'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി

 

നേരത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൌസിന്‍റെ പങ്കാളിയായിരുന്നു സാന്ദ്ര തോമസ്. അതില്‍ നിന്നും പിന്മാറിയശേഷം 2020 ലാണ് സാന്ദ്ര സ്വന്തം പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാവും പുതിയ നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുകയെന്ന് സാന്ദ്ര തോമസ് അറിയിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സന്ദീപ് റെഡ്ഡിയും പ്രഭാസും ഒന്നിക്കുന്നു; 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്
'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്