'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, റിലീസ് നാളെ

Published : Sep 17, 2026, 08:04 AM IST
It’s a Medical Miracle

Synopsis

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിലെത്തുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം നാളെ, സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും.

സംഗീത് പ്രതാപും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി'ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. വിവിധ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റഫോമുകൾ വഴി സിനിമാസ്വാദകർക്ക് ടിക്കറ്റുകൾ എടുക്കാവുന്നതാണ്. നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ചിത്രം നാളെ, സെപ്റ്റംബർ 18ന് തിയറ്ററുകളിൽ എത്തും.

ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കേന്ദ്ര കഥാപാത്രത്തിന് ലഭിച്ചിരിക്കുന്ന പ്രത്യേക കഴിവിന് പിന്നിലെ കൗതുകവും അതിലൂടെ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള പ്രമേയമായതിനാൽ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിംഗിനും ചിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് - ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ - ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, പിആർഒ - ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേന്ദ്ര കഥാപാത്രമായി നാഗ സൈരന്ധ്രി; 'സോഷ്യൽ സ്വാമി' പ്രീമിയർ ചെന്നൈയിൽ
അഞ്ച് പതിറ്റാണ്ട് നീളുന്ന അഭിനയ പ്രതിഭ; ദാദാസാഹേബ് പുരസ്കാരം അനന്ത് നാഗിന്