കല്യാണം കഴിക്കണമെന്നു പറഞ്ഞ് കുറേ നാൾ പിറകെ നടന്നിരുന്നു; ആരാധകനെക്കുറിച്ച് സംഗീത മോഹൻ

Published : Oct 25, 2025, 03:21 PM IST
Sangeetha Mohan

Synopsis

'നിങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യണം'.

ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളിൽ ഒരാളാണ് നടി സംഗീത മോഹൻ. അഭിനയ രംഗത്തു നിന്നും സംഗീത മാറിനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും സീരിയലുകളുടെ തിരക്കഥാകൃത്തായി പിന്നണിയിൽ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് മറക്കാനാകാത്ത ഒരു ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത മോഹൻ. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് കുറേ നാൾ അയാൾ പിറകെ നടന്നിരുന്നു എന്നും സംഗീത പറയുന്നു.

''കല്യാണം കഴിക്കണമെന്ന് പറഞ്ഞ് കുറേ നാൾ അയാൾ പിറകെ നടന്നിരുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. അതിന് ശേഷം കുറേ നാൾ കഴിഞ്ഞ് കോൺടാക്ടൊക്കെ പോയപ്പോൾ വെറുതെ ഒരു കൗതുകത്തിന് അയാളെ കണ്ടെത്താൻ ശ്രമിച്ചു. ഒരു സൗഹൃദം നിലനിർത്താൻ വേണ്ടി മാത്രം. ഞാൻ അന്വേഷിച്ച് നോക്കിയെങ്കിലും എനിക്ക് ഒരു രീതിയിലും കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. നമ്പറും കിട്ടിയില്ല. പഴയ നമ്പർ ഏകദേശം എന്റെ മനസിൽ ഉണ്ടായിരുന്നു. അത് മറന്നും പോയി.

നിങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യണം. പ്രദീപ് എന്നാണ് പേര്'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംഗീത മോഹൻ പറഞ്ഞു.

തന്റെ മറ്റൊരു ആരാധകനെക്കുറിച്ചും സംഗീത അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ''15 വർഷങ്ങളോളമായി. രാവിലെ ഗുഡ് മോണിംഗും വൈകിട്ട് ഗുഡ് നെറ്റും അയക്കും. അവസാനം ഞാൻ ആ നമ്പർ സേവ് ചെയ്ത് വെച്ചു. നാല് നേരം ഗുളിക കഴിക്കുന്നത് പോലെയായി. ഒരു ദിവസം എന്നെ വിളിച്ചു. പേരെന്താണെന്ന് ചോദിച്ചു. സഞ്ജു എന്ന് പറഞ്ഞു. പക്ഷെ ഇതുവരെ ശല്യപ്പെടുത്തിയിട്ടില്ല. വെറുതെ വിളിയും പറച്ചിലും ഒന്നുമില്ല. ഗുഡ് മോണിംഗും ഗുഡ് നെെറ്റും മാത്രം. ഓർക്കുന്നുണ്ട് എന്നറിയിക്കാൻ മാത്രം'', സംഗീത കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കുട്ടിച്ചാത്ത'ന്റെയും കൂട്ടരുടെയും റീയൂണിയൻ; വൈറലായി എഐ ചിത്രം
തലസ്ഥാനത്തെങ്ങും സിനിമാവേശം; ചലച്ചിത്രമേളയിലെ ആറാംദിന കാഴ്ചകൾ