Sanjay Dutt : നടന്മാർ പ്രായം അറിഞ്ഞ് അഭിനയിക്കണം; സഞ്ജയ് ദത്ത്

By Web TeamFirst Published Apr 9, 2022, 2:04 PM IST
Highlights

എപ്രില്‍ 14 നാണ് കെജിഎഫ് 2 റിലീസിനെത്തുന്നത്.

യാഷ് നായകനായി എത്തുന്ന കെജിഎഫ് രണ്ടാം ഭാ​ഗത്തിനായാണ്(KGF 2) തെന്നിന്ത്യ ഒന്നാകെ കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിൽ വില്ലനായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ഇപ്പോഴിതാ കെജിഎഫ് 2ന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സഞ്ജയ് ദത്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നടന്‍മാര്‍ പ്രായം അറിഞ്ഞ് അഭിനയിക്കണമെന്നാണ് നടന്‍ പറയുന്നു.

പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഇനിയും പ്രണയരംഗങ്ങളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജയ് ദത്ത്. "നടന്‍മാര്‍ അവരുടെ പ്രായം സ്വയം അംഗീകരിക്കണം. തിരക്കഥ ആവശ്യപ്പെടുന്നില്ലെങ്കില്‍ ചെറുപ്പക്കാരനായി അഭിനയിക്കുന്നത് എന്തിനാണ്? ചെറുപ്പക്കാരുടെ കഥയാണെങ്കില്‍ അത് യുവതാരങ്ങള്‍ ചെയ്യട്ടെ. ഈ പ്രായത്തില്‍ എനിക്ക് ആലിയയുമായുള്ള പ്രണയരംഗത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ" എന്ന് സഞ്ജയ് ദത്ത് ചോദിക്കുന്നു.

Yash In Kochi : 'നീ പോ മോനെ ദിനേശാ'യ്‍ക്കൊപ്പം 'ചാമ്പിക്കോ'യും; ലുലു മാളിനെ ഇളക്കി മറിച്ച് റോക്കി ഭായ്

അതേസമയം,  എപ്രില്‍ 14 നാണ് കെജിഎഫ് 2 റിലീസിനെത്തുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. എന്തായാലും ആദ്യഭാ​ഗത്തെ പോലെ തന്നെ രണ്ടാം ഭാ​ഗവും തിയറ്ററുകളിൽ തീ പാറിക്കുമെന്നാണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നത്. 

ബീസ്റ്റ്- കെജിഎഫ് 2 റിലീസിനെ കുറിച്ച് യാഷ് 

‘ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവര്‍ക്ക് അവരുടേതായിട്ടുള്ള ചോയ്‌സും പ്രിഫറന്‍സുമുണ്ട്. എല്ലാവരുടെയും താത്പര്യം ഒരുപോലെയല്ല. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരുടേയും സിനിമകളെയും വര്‍ക്കുകളേയും ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരും നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിലല്ലല്ലോ. കെ.ജി.എഫിന്റെ റിലീസ് എട്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചതാണ്. അന്ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല. എനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. എല്ലാം അവര്‍ക്ക് വിടുകയാണ്. എന്റെ അഭിപ്രായത്തില്‍ പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം. എന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല. എന്റെ സിനിമ കാണണം നല്ലതാണെങ്കില്‍ മറ്റ് സിനിമയും കാണണം,’ എന്ന് യഷ് പറയുന്നു. 

click me!