
മുംബൈ: ബോളിവുഡിലെ പ്രധാന സംവിധായകരില്‍ ഒരാളാണ് സഞ്ജയ് ലീല ബന്‍സാലി. ബന്‍സാലിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് ബ്ലാക്ക്. 2005 ല്‍ ഇറങ്ങിയ ചിത്രം ബോക്സോഫീസിലും അതിനൊപ്പം നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് 19 കൊല്ലത്തിന് ശേഷം ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്.
അമിതാഭ് ബച്ചനും റാണി മുഖർജിയും പ്രധാന വേഷങ്ങളിൽ എത്തിയ ബ്ലാക്കില്‍ ഇവര്‍ക്ക് പുറമേ അയേഷ കപൂർ, ഷെർനാസ് പട്ടേൽ, ധൃതിമാൻ ചാറ്റർജി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ബധിരയും അന്ധയുമായ മിഷേലിൻ്റെയും അവളുടെ പ്രായമായ മദ്യപാനിയായ അധ്യാപകന്‍ ദേബ്‌ര്‍ജിയുടെയും കഥയാണ് ചിത്രം പറയുന്നത്.
തൻ്റെ ഇൻസ്റ്റാഗ്രാമിൽ ബ്ലാക്ക് ഒടിടി റിലീസ് സംബന്ധിച്ച വാർത്ത പങ്കുവെച്ചത് അമിതാഭ് ബച്ചൻ തന്നെയാണ്. "ബ്ലാക്ക് പുറത്തിറങ്ങി 19 വർഷമായി, ഇന്ന് ഞങ്ങൾ നെറ്റ്ഫ്ലിക്സിൽ അതിൻ്റെ ആദ്യത്തെ ഡിജിറ്റൽ റിലീസ് ആഘോഷിക്കുകയാണ്! ദേബ്രാജിൻ്റെയും മിഷേലിൻ്റെയും യാത്ര നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്'- അമിതാഭ് എഴുതി.
നാല് ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ബ്ലാക്ക്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടി, മികച്ച നടന്‍ അവാര്‍ഡുകള്‍ ചിത്രം നേടി. ഹെലന്‍ കെല്ലറുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയത് എന്നാണ് സഞ്ജയ് ലീല ബന്‍സാലി പറയുന്നത്.
അതേ സമയം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന സീരിസ് ഹീരമന്തി- ഡയമണ്ട് ബസാര്‍ നെറ്റ്ഫ്ലിക്സില്‍ എത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് നെറ്റ്ഫ്ലിക്സ് ബന്‍സാലിയുടെ ക്ലാസിക് റിലീസ് ചെയ്യുന്നത്. ഒരു ക്സാസിക് കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം.
പൂനം പാണ്ഡേയ്ക്ക് മുന്‍പ് ഈ ബോളിവുഡ് നടിയും 'ഫേക്ക് മരണ നാടകത്തിന്‍റെ' ഭാഗമായി; അതും സിനിമയ്ക്കായി.!
മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ