Asianet News MalayalamAsianet News Malayalam

മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്.!

ബെന്യാമിന്റെ രചനയില്‍ പുറത്തുവന്ന ആടുജീവിതം എന്ന ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസ്സി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 

Three periods three scenes one actor Prithviraj the Najeeb of the goat life Posters raising hope vvk
Author
First Published Feb 2, 2024, 9:26 PM IST

കൊച്ചി: ആടുജീവിതത്തിനുവേണ്ടി നജീബായി വേഷപ്പകര്‍ച്ച നടത്തിയ പൃഥ്വിരാജിന്റെ രൂപമാറ്റങ്ങള്‍ ചര്‍ച്ചയാകുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തിനായി കഠിനപരിശ്രമം നടത്തിയാണ് പൃഥ്വിരാജ് നജീബിന്റെ ഓരോ വേഷങ്ങളും പകര്‍ന്നാടിയത്. ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളില്‍ ഓരോന്നിലും മറ്റൊന്നില്‍നിന്ന് വ്യത്യസ്തനായ ഒരു നജീബിനെയാണ് കാണാനാവുക. ആടുജീവിതം എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും മറക്കാനാവാത്തതാണ് നജീബ് കടന്നുപോയ അവസ്ഥകള്‍. ജീവിതത്തിലെ പ്രത്യാശയും പ്രതീക്ഷയും ഏതാണ്ട് അവസാനിച്ച അവസ്ഥയില്‍ നില്‍ക്കുന്ന നജീബിനെ ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ കാണാനാകുമെങ്കില്‍ രണ്ടാമത്തെ പോസ്റ്ററില്‍ കാണാനാവുക ഒരല്പം പ്രതീക്ഷ പ്രതിഫലിക്കുന്ന കണ്ണുകളോടെയുള്ള നജീബിനെയാണ്. 

അതേസമയം മൂന്നാമത്തെ പോസ്റ്ററില്‍ വലിയ പ്രശ്നങ്ങളൊന്നും ജീവിതത്തിലില്ലാത്ത, തനിക്ക് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ദുരവസ്ഥകളെക്കുറിച്ച് അല്പം പോലും വേവലാതിയില്ലാത്ത ഊര്‍ജസ്വലനായൊരു നജീബിനെയാണ്. ഈ മൂന്നു വേഷപ്പകര്‍ച്ചകളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നത് പൃഥ്വിരാജിനെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്. ബ്ലെസ്സിയുടെയും ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരുടെയും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണ്.

ബെന്യാമിന്റെ രചനയില്‍ പുറത്തുവന്ന ആടുജീവിതം എന്ന ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസ്സി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2008 മുതല്‍ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബ്ലെസ്സിയ്ക്ക് തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലാണ് ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചത്. മലയാളസിനിമയിലെ തന്നെ ഏറ്റവുമധികം കാലം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ കഴിഞ്ഞ വർഷം ജൂലൈ 14നാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

'ലോക്സഭയിലേക്ക് മത്സരിക്കില്ല'അതിനൊരു കാരണമുണ്ട് വിജയിയുടെ ആദ്യ രാഷ്ട്രീയ തന്ത്രം ഇങ്ങനെ

'അർജുനെ വീട്ടിലിരുത്തി ജോലിക്ക് പോകാനാണ് താത്പര്യം' വെളിപ്പെടുത്തി സൗഭാഗ്യ

Follow Us:
Download App:
  • android
  • ios