'പല്ലിന് കമ്പിയിട്ടു കൂടെ', ആരാധികയുടെ കമന്റിന് മറുപടിയുമായി സനൂഷ

Published : Oct 15, 2019, 12:47 PM IST
'പല്ലിന് കമ്പിയിട്ടു കൂടെ', ആരാധികയുടെ കമന്റിന് മറുപടിയുമായി സനൂഷ

Synopsis

ആരാധികയുടെ കമന്റിന് തകര്‍പ്പൻ മറുപടിയുമായി സനൂഷ.

ബാലതാരമായി  എത്തി പിന്നീട് നായികയായി ശ്രദ്ധേയയായ നടിയാണ് സനൂഷ. സിനിമയില്‍ നിന്ന് സനൂഷ ഇപ്പോള്‍ ഇടവേളയെടുത്തിരിക്കുകയാണ്. പക്ഷേ സാമൂഹ്യമാധ്യമങ്ങളില്‍ സനൂഷ സജീവമാണ്. ഒരു ആരാധികയ്‍ക്ക് സനൂഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ചിരിക്കുന്ന ഒരു ഫോട്ടോ സനൂഷ ഷെയര്‍ ചെയ്‍തിരുന്നു. അതിന് കമന്റുമായി ഒരു ആരാധിക രംഗത്ത് എത്തി. പല്ലില്‍ കമ്പിയിട്ടൂടെ, നിരതെറ്റിയിരിക്കുന്നല്ലോ, പറഞ്ഞുവെന്നേയുള്ളൂ എന്നായിരുന്നു കമന്റ്. മറുപടിയുമായി സനൂഷയും രംഗത്ത് എത്തി. എന്റെ കുറവുകളെ ഞാൻ സ്‍നേഹിക്കുന്നു.നിരതെറ്റിയ പല്ലിന്റെ കാര്യത്തില്‍ ഞാൻ സംതൃപ്‍തയാണ്. നിര്‍ദ്ദേശത്തിന് നന്ദി. പക്ഷേ ഇങ്ങനെയുള്ള കുറവുകളുമാണ് എന്നെ ഞാനാക്കുന്നത്- സനൂഷ മറുപടി പറയുന്നു.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്