ശാന്തിവിള ദിനേശ് സുപ്രീം കോടതിയില്‍; കേസ് റദ്ദാക്കണമെന്ന് ആവശ്യം

Published : Mar 20, 2025, 11:07 AM IST
ശാന്തിവിള ദിനേശ് സുപ്രീം കോടതിയില്‍; കേസ് റദ്ദാക്കണമെന്ന് ആവശ്യം

Synopsis

ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും കോടതിയെ സമീപിച്ചു

കൊച്ചി: നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ എന്നാണ് വാദം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.

അതേസമയം ശാന്തിവിള ദിനേശിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ മറ്റൊരു കേസും പൊലീസ് ഈയിടെ എടുത്തിരുന്നു. ശാന്തിവിള ദിനേശ്, യുട്യൂബര്‍ ജോസ് തോമസ് എന്നിവർക്കെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. 

ALSO READ : പ്രശാന്ത് മുരളി നായകന്‍; 'കരുതൽ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ