
അമേരിക്കയുടെ നാല്‍പ്പത്തിയാറാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്‍റായ കമല ഹാരിസിനും ആശംസകള്‍ നേർന്ന് സന്തോഷ് പണ്ഡിറ്റ്. അമേരിക്കൻ പ്രസിഡന്റ് ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണെന്ന് സന്തോഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് ട്രംപ് ജി. ബൈഡൻ ജിയും അത് തുടരുമെന്നും പാക്കിസ്ഥാനോ ചൈനയുമായോ ഭാവിയിലും ഉണ്ടായേക്കാവുന്ന ഏത് സംഘ൪ഷങ്ങളിലും ഇന്ത്യയോടൊപ്പം കട്ടക്ക് നില്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും സന്തോഷ് കുറിച്ചു.
എന്നാൽ കേരളത്തിലെ ചിലർ ട്രംപ് ജിയുടെ പരാജയത്തെ കളിയാക്കുന്നത് കണ്ടു. എന്നാൽ സമീപകാലത്ത് അന്യ രാജ്യത്തെ ആക്രമിക്കാത്ത അമേരിക്കൻ പ്രസിഡന്‍റായിരുന്നു നമ്മൾ ട്രോളുന്ന ആ മനുഷ്യ൯. എന്നും ഒരു ബിസിനസ്സുകാരനെ പോലെ ചിന്തിക്കുകയും ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടെങ്കിലേ വ്യപാരം നന്നായ് നടക്കൂ എന്നും ചിന്തിച്ചു. ചിലരെയൊക്കെ ഭീഷിണിപ്പെടുത്തി എന്നൊഴിച്ചാൽ ആരേയും ആക്രമിക്കുവാ൯ പോയില്ല. എപ്പോഴും പ്രായോഗികമായ് ചിന്തിച്ചു. ഇന്ത്യയോട് എന്നും സഹകരണം കാണിച്ച ആ മനുഷ്യനോട് വലിയ നന്ദി രേഖപ്പെടുത്തുന്നുവെന്നും സന്തോഷ് കുറിച്ചു.
പണ്ഡിറ്റിന്ടെ അമേരിക്ക൯ നിരീക്ഷണം അമേരിക്കയുടെ 46 മത് പ്രസിഡണ്ട് ആയ് തെരഞ്ഞെടുക്കപ്പെട്ട Biden ji ക്കും Vice President...
Posted by Santhosh Pandit on Saturday, 7 November 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ