
സ്ത്രീകൾ കഴിയുന്നതും രണ്ട് കുട്ടികളിൽ പ്രസവം നിർത്തണമെന്ന് സന്തോഷ് പണ്ഡിറ്റ്. അല്ലാതെ ഏതെങ്കിലും പുരോഹിതന്മാർ പറയുന്നതും കേട്ട് കുറെ പ്രസവിച്ചു കൂട്ടുമ്പോൾ കുറെ റിസ്ക് ഉണ്ടെന്നും സന്തോഷ് ഓർമിപ്പിക്കുന്നു. ഒപ്പം പ്രസവത്തിന് മുൻപും ശേഷവും സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്.
പണ്ഡിറ്റിൻ്റെ "പ്രസവ" നിരീക്ഷണം ഇങ്ങനെ
സ്ത്രീകൾ കഴിയുന്നതും ഒറ്റ കുട്ടിയിലോ , മാക്സിമം രണ്ട് കുട്ടികൾലോ പ്രസവം അവസാനിപ്പിക്കുക. അല്ലാതെ ഏതെങ്കിലും പുരോഹിതന്മാർ പറയുന്നതും കേട്ട് കുറെ പ്രസവിച്ചു കൂട്ടുമ്പോൾ കുറെ risk ഉണ്ട്..പണിപ്പാളാതെ നോക്കുക.
ഒന്നിൽ കൂടുതൽ ഗർഭം ധരിച്ചവർക്കും , വലിയ ഭാരം ഉള്ള കുട്ടികളെ ഗർഭം ധരിച്ചവർക്കും വയർ ചാടും, ശരീരത്തിൽ സ്ട്രെച്ച് മാർക്ക് ... കറുത്ത പാടുകൾ വരാൻ സാധ്യത ഉണ്ട്. അതോടെ നിങ്ങളുടെ ഗ്ലാമർ നഷ്ടപ്പെടും. വയർ ചാടിയാൽ തന്നെ സൗന്ദര്യം കുറയും.
പ്രസവസമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ (Labour Complications)അമിത രക്തസ്രാവം , പ്രസവത്തിന് ശേഷം ഉണ്ടാകുന്ന അമിതമായ രക്തനഷ്ടം,കടുത്ത പ്രസവ വേദന സഹിക്കുവാൻ ബുദ്ധിമുട്ടാകും,
പ്രസവം നീണ്ടു പോയാൽ അപാര ക്ഷമ വേണ്ടി വരാം. ഗർഭാശയമുഖം വേഗത്തിൽ തുറക്കാതിരിക്കുകയോ കുഞ്ഞ് പുറത്തേക്ക് വരാൻ താമസമെടുക്കുകയോ ചെയ്യാം. (ചില കുട്ടികൾ തുടക്കം മുതലേ പാരകൾ ആണ്)
ഉയർന്ന രക്തസമ്മർദ്ദം പ്രസവസമയത്ത് രക്തസമ്മർദ്ദം അപകടകരമാംവിധം ഉയരുന്നത് പ്രശ്നമാണ്.കുഞ്ഞിന്റെ സ്ഥാനം മാറുന്നത്: തലയ്ക്ക് പകരം കുഞ്ഞിന്റെ കാലോ കൈയോ ആദ്യം പുറത്തേക്ക് വരാൻ ശ്രമിക്കുന്നത് (Breach position) operation വരെ കാരണമാകും. കുട്ടിയുടെ ഭാരം 4 kg യിൽ കൂടിയാലും അമ്മക്ക് പാരയാകാം ..
ഗർഭ കാലത്ത് ഉണ്ടാകുന്ന അമിത വണ്ണം പ്രസവ ശേഷം കുറക്കുന്നത് വലിയ കഷ്ടപ്പാടാണ്.. ശ്രദ്ധിച്ചോ. സിസേറിയൻ പോലുള്ള രീതിയിൽ പ്രസവം നടന്നാൽ ചിലപ്പോൾ ഭാവിയിൽ ചില പ്രശ്നങ്ങൾ വരാം.. അതോടെ പണി പാളും..
പ്രസവശേഷം ഉണ്ടാകാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പലതാണ്. മലദ്വാര രോഗങ്ങൾ (Piles/Fissure): പ്രസവസമയത്തെ അമിതമായ മുക്കലും ഹോർമോൺ വ്യതിയാനങ്ങളും കാരണം പൈൽസ്, ഫിഷർ എന്നിവ ഉണ്ടാകാം.മലബന്ധം: പ്രസവശേഷമുള്ള ആദ്യ ദിവസങ്ങളിൽ മലമൂത്രവിസർജ്ജനത്തിന് കടുത്ത പ്രയാസം അനുഭവപ്പെടാം. ശരീരവേദനയും തളർച്ചയും: കടുത്ത നടുവേദന, ഇടുപ്പെല്ല് വേദന, അമിതമായ ക്ഷീണം എന്നിവ സാധാരണമാണ്. എത്ര പൈസ കൈയ്യിൽ ഉണ്ടെങ്കിലും , എത്ര ചികിത്സ കിട്ടിയാലും വേദന നിങ്ങള് തന്നെ സഹിക്കണം. ശ്രദ്ധിച്ചോ..
അണുബാധ (Infections): സിസേറിയൻ ചെയ്ത മുറിവിലോ അല്ലെങ്കിൽ മൂത്രനാളിയിലോ അണുബാധ ഉണ്ടാകാനുള്ള സാധ്യത.മൂത്രം പിടിച്ചുനിർത്താൻ കഴിയായ്ക (Incontinence): പെൽവിക് പേശികൾക്ക് ഉണ്ടാകുന്ന ബലക്കുറവ് കാരണം ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൂത്രം പോകുന്ന അവസ്ഥ.സ്തനങ്ങളിലെ വേദന സംഭവിക്കാം. അതോടെ നിങ്ങളുടെ ഗ്ലാമർ മാത്രമല്ല, കോൺഫിഡൻസ് പോകും..
മാനസിക പ്രശ്നങ്ങൾ varaam. പോസ്റ്റ്‌പാർട്ടം ബ്ലൂസ് (Postpartum Blues): പ്രസവശേഷം ഹോർമോൺ വ്യതിയാനങ്ങൾ കാരണം പെട്ടെന്ന് സങ്കടം വരിക, കരച്ചിൽ, ദേഷ്യം എന്നിവ തോന്നുക എന്നിവ ചിലർക്ക് ഭാവിയിൽ പാരയാകാം..പ്രസവാനന്തര വിഷാദം (Postpartum Depression): ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കടുത്ത മാനസിക വിഷാദം, കുഞ്ഞിനോട് താല്പര്യമില്ലായ്മ, അമിതമായ ഭയം എന്നിവ ചിലർക്ക് സംഭവിക്കാം. പണി പാളും
പ്രസവ പ്രക്രിയ 16 മണിക്കൂർ വരെ നീണ്ടു നിൽക്കും. ഇതിന് ശക്തിയും ഫിറ്റ്നസ് ഒക്കെ വേണം. തീരെ മെലിഞ്ഞ (40 kg പോലുമില്ലാത്ത) സ്ത്രീകളും, 70 kg കൂടിയ തടി കൂടിയ സ്ത്രീകൾക്കും റിസ്ക് കൂടുതൽ ആണ്. യുവതിയുടെ നീളം 150cm പോലുമില്ലാതെ BMI 35 വരുന്നത് ശ്രദ്ധിക്കണം. ഹീമോഗ്ലോബിൻ 11 to 12 g/dl ആകണം.
ഗർഭ പാത്രത്തിൽ കുഞ്ഞ് കുറുകെ കിടന്നാലും , കുഞ്ഞിൻ്റെ തലയും അമ്മയുടെ ഗർഭാശയ മുഖവും തമ്മിൽ ചേരാതെ വരുന്നതും അമ്മക്ക് പാരയാകാം..
ഗർഭസ്ഥ ശിശു വളരും തോറും ഇടുപ്പിലെ രക്തക്കുഴലുകളിൽ സമ്മർദം കൂടും. ഇത് ചില യുവതികൾക്ക് വെരിക്കോസ് വെയിൻ കാരണമാകും. പൈൽസ് അസുഖമുള്ള സ്ത്രീകളിൽ ചിലർക്ക് ഗർഭിണി ആയാൽ ആ അസുഖം കൂടാം ... ശ്രദ്ധിച്ചോ ..
ഗർഭ കാലത്ത് ചില സ്ത്രീകൾക്ക് BP കൂടാം, കാലിലും, സന്ധികളിലും നീരും, മൂത്രത്തിൻ്റെ അളവ് കുറയുന്നതും , പ്രമേഹം ഉണ്ടാകുന്നത് ഒക്കെ ശ്രദ്ധിക്കണം. അണുബാധ ഉണ്ടായി ഗർഭം അലസി പോയ ചിലരും ഉണ്ട്.
പ്രസവത്തോടനുബന്ധിച്ചോ ഗർഭകാലത്തിന്റെ അവസാന മാസങ്ങളിലോ സ്ത്രീകളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ഹൃദയസംബന്ധമായ അസുഖമാണ് പെരിപാർട്ടം കാർഡിയോമയോപ്പതി (Peripartum Cardiomyopathy - PPCM). ഗർഭാവസ്ഥയിലെ സങ്കീർണ്ണമായ ഹോർമോൺ വ്യതിയാനങ്ങളും ശരീരശാസ്ത്രപരമായ മാറ്റങ്ങളും കാരണം ഹൃദയപേശികൾക്ക് ബലഹീനത സംഭവിക്കുകയും, ശരീരത്തിലേക്ക് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്. സ്ത്രീകൾ ജാഗ്രതൈ ..
ഗർഭകാലത്ത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം ഉറപ്പാക്കാൻ പ്രധാനമായും 4 സ്കാനിങ്ങുകൾ ചെയ്യേണ്ടി വരും. (1) ഡേറ്റിങ് സ്കാൻ (Dating Scan / Early Pregnancy Scan)ചെയ്യുന്ന സമയം: 6 മുതൽ 10 ആഴ്ച വരെ (2) എൻ.ടി സ്കാൻ (NT Scan - Nuchal Translucency Scan) കുഞ്ഞിന്റെ കഴുത്തിനു പിന്നിലെ ദ്രാവകത്തിന്റെ അളവ് പരിശോധിച്ച്, ഡൗൺ സിൻഡ്രോം പോലുള്ള ജനിതക വൈകല്യങ്ങൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്തുക ആണ് ലക്ഷ്യം.
(3) അനോമലി സ്കാൻ (Anomaly Scan / TIFFA Scan)ചെയ്യുന്ന സമയം: 18 മുതൽ 22 ആഴ്ചകൾക്കുള്ളിൽ (അഞ്ചാം മാസം).ലക്ഷ്യം: ഇത് ഏറ്റവും പ്രധാനപ്പെട്ട സ്കാനിങ് ആണ്. കുഞ്ഞിന്റെ തലച്ചോറ്, ഹൃദയം, വൃക്കകൾ, കൈകാലുകൾ തുടങ്ങിയ എല്ലാ അവയവങ്ങളുടെയും വളർച്ച കൃത്യമാണോ എന്ന് ഇതിലൂടെ മനസ്സിലാക്കാം.(4). ഗ്രോത്ത് സ്കാൻ (Growth Scan / Fetal Wellbeing Scan).ലക്ഷ്യം: കുഞ്ഞിന്റെ വളർച്ചയും തൂക്കവും കൃത്യമാണോ എന്ന് പരിശോധിക്കുക, ഗർഭപാത്രത്തിലെ വെള്ളത്തിന്റെ അളവ് (Amniotic fluid), മറുപിള്ളയുടെ (Placenta) സ്ഥാനം എന്നിവ വിലയിരുത്തുക..
പ്രസവം എന്നത് ഒരു രോഗമല്ല, ശരീര അവസ്ഥ മാത്രമാണ്. ബാക്കിയൊക്കെ ഡോക്ടർ നോക്കിക്കൊള്ളും. എങ്കിലും ഒന്നോ രണ്ടോ കുട്ടികളിൽ നിർത്തുക. അല്ലെങ്കിൽ ചിലപ്പോൾ പണി പാളും..
ഒരു കുഞ്ഞിന് ജന്മം നൽകുന്ന സമയത്ത് കിട്ടുന്ന സുഖമൊന്നും പ്രസവ സമയത്ത് കിട്ടില്ല. ഇതിനായി പുരുഷന് 5 മിനുട്ട് മതി. സ്ത്രീ 9 മാസവും 10 ദിവസവും വയറ്റിൽ കുഞ്ഞിനെ ഇടണം. പ്രസവിച്ചതിന് ശേഷവും മാസങ്ങളോളം പ്രസവ ശുശ്രൂഷ ചെയ്യണം. കുറെ കാലം ആ കുഞ്ഞു കുട്ടിക്ക് പാൽ കൊടുക്കണം. പ്രസവ സമയത്ത് ഉണ്ടായ അസുഖങ്ങൾ ജീവിത കാലം മുഴുവൻ സഹിക്കണം. കുട്ടിയുടെ അച്ചന് ചുമ്മാ ഒരു കാഴ്ചക്കാരൻ ആയാൽ മതി. കുട്ടിയുടെ പേരിനൊപ്പം സ്വന്തം പേരും ചേർത്ത് കുട്ടിയുടെ ഫുൾ ക്രെഡിറ്റ് അടിച്ചും മാറ്റും. ഉണരൂ സ്ത്രീകളെ.. ഉണരൂ..
(വാൽക്കഷ്ണം.... ചിലപ്പോൾ പ്രസവ സമയത്ത് കുഞ്ഞ് മരിച്ചു പോയാലും, പ്രസവ ശുശ്രൂഷ ചെയ്യേണ്ടി വരും.. ചിലപ്പോൾ പ്രസവ സമയത്ത് സ്ത്രീകൾ മരണപ്പെട്ടാൽ, ഭർത്താവ് അടുത്ത മാസം തന്നെ ഏതെങ്കിലും ഫിഗർ കുട്ടിയെ വീണ്ടും കെട്ടി happy ആയി ജീവിക്കും. "മറ്റവൾ പ്രസവത്തിൽ ചത്തത് നന്നായി " എന്ന് മനസ്സിലും കരുതും. നഷ്ടം നിങ്ങൾക്ക് മാത്രമാകും.. ഭയം വേണ്ട, ജാഗ്രത മതി)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ