മുത്തുവേൽ പാണ്ഡ്യനായി വീണ്ടും ഞെട്ടിക്കാൻ രജനി; നെൽസൺ ചിത്രം 'ജയിലർ 2' ഒക്ടോബർ 15ന് തന്നെ എത്തും

Published : Sep 02, 2026, 03:09 PM IST
Jailer 2

Synopsis

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ 'ജയിലർ 2' ഒക്ടോബർ 15-ന് റിലീസ് ചെയ്യും. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി എന്നിവർ ചിത്രത്തിലുണ്ട്.

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ 2 റിലീസിനൊരുങ്ങുകയാണ്. ചിത്രം നേരത്തെ നിശ്ചയിച്ച പോലെ ഒക്ടോബർ 15 തന്നെ എത്തുമെന്നാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്.ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'അല്ല ബോലലോ' എന്ന ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഷംന കാസിമിന്റെ ഗംഭീര നൃത്തച്ചുവടുകളായിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലായാണ് പാട്ട് ട്രെൻഡിങ് ആയി മാറിയത്.

അതേസമയം മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.

അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് രജനികാന്ത് നായകനാവുന്ന മറ്റൊരു ചിത്രം. കമൽ ഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചിരിക്കുയായാണ്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനികാന്തെത്തും, ഡ്രാഗണ്‍ ഒരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍. സിമ്രാൻ ആണ് നായികയായി എത്തുന്നത്. കമല്‍ഹാസൻ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ധര്‍മന്റെ നിര്‍മാണം. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ ശ്രദ്ധേയമായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കിച്ചുവിനോട് ദേഷ്യമോ വിഷമമോ ഇല്ല, മകളുടെ അസുഖം മാറണമെന്ന പ്രാർത്ഥന മാത്രം'; പ്രതികരിച്ച് രേണുവിന്റെ പിതാവ്
ജിഡി നായിഡുവായി ഞെട്ടിച്ച് മാധവൻ, 'ജിഡിഎൻ' ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; എവിടെ കാണാം?