കേരളം ആയാലും തമിഴ്നാട് ആയാലും സെന്‍റിമെന്‍റസ് മാത്രം നോക്കി പലരും സർക്കാർ ജോലിക്കാരാകുന്നു; രൂക്ഷ വിമ‍ർശനവുമായി സന്തോഷ് പണ്ഡിറ്റ്

Published : Jul 27, 2026, 09:05 PM IST
Santhosh Pandit

Synopsis

കേരളം ആയാലും തമിഴ്നാട് ആയാലും ഇങ്ങനെ സെന്‍റിമെന്‍റസ് മാത്രം നോക്കി പലരും സർക്കാർ ജോലിക്കാരാകുമ്പോൾ പിഎസ്‍സി എഴുതി കാത്തിരിക്കുന്നവർ സെക്രട്ടറിയേറ്റിനു മുൻപിൽ മണ്ണ് വാരി തിന്നുന്നു, കഷ്ടം- സന്തോഷ് പറയുന്നു.

മലപ്പുറം: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയ നിയമന ഉത്തരവ് റ​ദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ അനുകൂലിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. കഷ്ടപ്പെട്ട് പഠിച്ചു, പിഎസ്‍സി കിട്ടി നിയമനം പ്രതീക്ഷിക്കുന്ന യുവതീ യുവാക്കൾക്ക് ജോലി കൊടുക്കാതെ, ആരാധന മൂത്ത് നടനെ കാണാൻ വന്നു തിരക്കിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി കൊടുക്കുന്നത് ശരിയാണോയെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്‍റെ പ്രതികരണം. കേരളം ആയാലും തമിഴ്നാട് ആയാലും ഇങ്ങനെ സെന്‍റിമെന്‍റസ് മാത്രം നോക്കി പലരും സർക്കാർ ജോലിക്കാരാകുമ്പോൾ പിഎസ്‍സി എഴുതി കാത്തിരിക്കുന്നവർ സെക്രട്ടറിയേറ്റിനു മുൻപിൽ മണ്ണ് വാരി തിന്നുന്നു, കഷ്ടം- സന്തോഷ് പറയുന്നു.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 40 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്നും കൊടുത്തിട്ടുണ്ട്. എന്നാൽ ജീവിക്കാൻ ജോലിക്ക് പോയി പടക്കം നിർമ്മാണശാല തീ പിടിച്ചതിന് മരിച്ചവർക്കും, മറ്റു അപകടം ഉണ്ടായി മരിച്ച ആൾക്കും രണ്ട് ലക്ഷം രൂപയാണ് കൊടുക്കുന്നത്. ഈ ലോജിക് വെച്ചാണെങ്കിൽ ഏത് രീതിയിൽ അപകടം സംഭവിച്ചു മരിച്ചവർക്കും സർക്കാർ ജോലി കൊടുക്കേണ്ടി വരില്ലേ? ഓപ്പറേഷൻ ഇടയിൽ വയറ്റിൽ കത്രിക കുടുങ്ങി പോയാൽ അതിനു ഉത്തരവാദിയായ ഡോക്ടറിൽ നിന്നും വലിയ തുക നഷ്ടപരിഹാരം കൊടുക്കുന്നതല്ലേ ഭംഗിയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയ നിയമന ഉത്തരവ് റദ്ദാക്കിയത്. മധുര ബഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്. എൻ ടി കെ അടക്കം കക്ഷികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നു, എല്ലാവർക്കും സർക്കാർ ജോലി നൽകുമോ എന്ന് കോടതി ചോദിച്ചു. 3ലക്ഷക്കണക്കിന് യുവാക്കൾ ജോലി കാത്ത് പുറത്ത് നിൽക്കുന്നുവെന്നും അതിനിടെ ഇങ്ങനെ സർക്കാർ ജോലിനൽകാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. 1 പേർക്കാണ് വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറിയത്. ജൂലൈ 10ന് കരൂരിൽ വെച്ചായിരുന്നു ചടങ്ങ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; 'അച്യുത അവതാരം' രണ്ടാം വാരത്തിലേക്ക്
ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും നായകന്മാര്‍; ഫാന്‍റസി ചിത്രം പ്രഖ്യാപിച്ച് വിനയന്‍