'ആതിരയുടെ മകള്‍ അഞ്ജലി' എത്തുന്നത് രണ്ട് ഭാ​ഗങ്ങളിൽ, ബജറ്റ് 5ലക്ഷം: സന്തോഷ് പണ്ഡിറ്റ്

Published : Sep 15, 2023, 04:48 PM IST
'ആതിരയുടെ മകള്‍ അഞ്ജലി' എത്തുന്നത് രണ്ട് ഭാ​ഗങ്ങളിൽ, ബജറ്റ് 5ലക്ഷം: സന്തോഷ് പണ്ഡിറ്റ്

Synopsis

എല്ലാവരും സിനിമ കണ്ട് സഹകരിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ന്റെ പുതിയ ചിത്രമായ 'ആതിരയുടെ മകള്‍ അഞ്ജലി' റിലീസ് ചെയ്യുന്നത് രണ്ട് ഭാ​ഗങ്ങളിലായിട്ടെന്ന് സന്തോഷ് പണ്ഡിറ്റ്. ചിത്രത്തിന്റെ ആദ്യഭാ​ഗം സെപ്റ്റംബർ 21ന് റിലീസ് ചെയ്യും. ചാപ്റ്റർ 2 ഉടനെ റിലീസ് ചെയ്യുമെന്നും സന്തോഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 

എല്ലാവരും സിനിമ കണ്ട് സഹകരിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. വെറും 5 ലക്ഷം രൂപ ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നതെന്നും സന്തോഷ് കൂട്ടിച്ചേർത്തു. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുത്. ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, ആർമാധിക്കാനോ ഒന്നുമുള്ള കാര്യങ്ങൾ സിനിമയിൽ ഇല്ലെന്നും സന്തോഷ് കൂട്ടിച്ചേർത്തു. 

സന്തോഷ് പണ്ഡിറ്റ് പറയുന്നത്

എൻ്റെ 11 മത്തെ സിനിമ "ആതിരയുടെ മകൾ അഞ്ജലി" സെപ്റ്റംബര്‍ 21ന് റിലീസ് ആകുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ബാഹുബലി , KGF, പൊന്നിയിൻ സെൽവൻ, അവതാർ എന്നീ സിനിമകൾ പോലെ "ആതിരയുടെ മകൾ അഞ്ജലി" യും രണ്ടു മണിക്കൂർ ഉള്ള രണ്ടു ഭാഗങ്ങൾ (chapter 1, chapter 2) എന്നിങ്ങനെ ആണ് release ആകുന്നത്. അതിലെ ആദ്യ chapter 21 ന് release. അടുത്ത chapter 2 ഉടനേ ഇറങ്ങും.. world wide release ആക്കുവാൻ YouTube ലൂടെ ശ്രമിക്കും.. അതിലൂടെ ലോകം മുഴുവൻ ഒരേ സമയം കാണാമല്ലോ..

Theme.. ഒരു ക്ലീൻ കുടുംബ ചിത്രം..പലരും എങ്ങനെ എങ്കിലും കല്യാണം നടക്കുവാൻ പല തരത്തിലുള്ള കള്ളത്തരങ്ങളും പറയാറുണ്ടല്ലോ.. ഇങ്ങനെ കളവ് പറഞ്ഞു വിവാഹം നടക്കുകയും പിന്നീട് ഈ പ്രശ്നത്തിൽ അവരുടെ കുടുംബ ജീവിതം മാത്രമല്ല, അവരുടെ വ്യക്തി ജീവിതം വരെ തകർന്നു വൻ ദുരന്തമായി മാറുന്നത് എങ്ങനെ എന്ന് ഈ സിനിമ കാണിക്കുന്നു.. കൂടെ ഭർത്താവില്ലാതെ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ സമൂഹം എങ്ങനെ എല്ലാം വേട്ട ആടുന്നു എന്നും പച്ചക്ക് കാണിക്കുന്നു...

ഒപ്പം middle age സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ കാണിക്കുന്നു. കൗമാര പ്രായത്തിൽ ഉണ്ടാകുന്ന പ്രണയം, ഒളിച്ചോട്ടം പിന്നീട് എങ്ങനെ ജീവിതം മുഴുവനായി നശിപ്പിക്കുന്നു എന്ന് കാണിക്കുന്നു..ചിത്രത്തിലെ ഗാനങ്ങൾ നിലവിൽ വലിയ viewers ആയി YouTube, Facebook ലിൽ ഉണ്ട്..ബാനർ.. ശ്രീ കൃഷ്ണ ഫിലിംസ്.. കഥ, തിരക്കഥ സംഭാഷണം സംവിധാനം, ഗാന രചന, സംഗീതം, എഡിറ്റിംഗ്, നിർമാണം.. Santhosh Pandit Main Casting... Santhosh Pandit, Nimisha, Twinkle, Thejaswini etc Location.. Kerala, Karnadaka, Rajasthan, Camera.. ഹരീഷ്. എല്ലാവരും ഈ സിനിമ കണ്ട് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു.. കൂടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.. വെറും 5 ലക്ഷം രൂപാ ബജറ്റിൽ ചെയ്ത സിനിമയാണ്.. അത് മനസ്സിൽ വെച്ച് മാത്രം അഭിപ്രായം അറിയിക്കുക..നന്ദി

(വാൽ കഷ്ണം.. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുത്.. ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, ആർമാധിക്കാനോ ഒന്നും ഉള്ള കാര്യങ്ങൾ ഈ സിനിമയിൽ ഇല്ല.. വലിയ സംഘട്ടനം, over heroism ഒന്നും ഇല്ല.. നന്മയും തിന്മയും ഒരുപോലെ ഉള്ള കുറച്ചു പച്ചയായ മനുഷ്യരുടെ മോഹങ്ങളും, മോഹഭംഗങ്ങളും, ദുരന്തവും പറയുന്ന വളരെ സിമ്പിൾ ആയ ഒരു സാധാരണ പടം.. പുതുമയുള്ള പ്രമേയം കൊണ്ട് നിങ്ങളെ പിടിച്ചിരുത്തും , നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും എന്നു ഉറപ്പു നൽകുന്നു..)

മുഖ്യമന്ത്രിയുടെ 15 മിനിറ്റ് പ്രസം​ഗം; ഭാവവ്യത്യാസമില്ലാതെ ഒറ്റ നിൽപ്പ്, ഭീമൻ രഘുവിന്റെ വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ