
മലയാള സിനിമയിലെ പ്രമുഖ നിർമാതാവാണ് സന്തോഷ് ടി കുരുവിള. ഒരുപാട് മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സന്തോഷ് ടി കുരുവിളയുടെ ഏറ്റവും പുതിയ സിനിമയാണ് പെണ്ണും പൊറാട്ടും. ഇപ്പോഴിതാ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സെറ്റിൽ ചീത്ത വിളിക്കുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രീതി ശരിയായ കാര്യമല്ലെന്നും, തന്റെ സെറ്റിൽ അങ്ങനെ ചെയ്‌താൽ താൻ അദ്ദേഹത്തെ പറഞ്ഞുവിടുമെന്നും സന്തോഷ് ടി കുരുവിള പറയുന്നു.
"അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കം എന്നാണ് ഞാൻ അതിനെപ്പറ്റി ചിന്തിക്കുന്നത്. പുള്ളിയെ ആരെങ്കിലും പറഞ്ഞ് മനസിലാക്കണം. ചീത്തവിളി എന്ന് പറയുന്നത് ഒരിടത്തും ശരിയായിട്ടുള്ള കാര്യമല്ല. ചീത്തവിളിച്ചാലേ അനുസരിക്കുന്നു എന്നത് എവിടെ നിന്ന് പഠിച്ചതാണെന്ന് എനിക്ക് അറിയില്ല. എന്റെ സെറ്റിൽ വന്ന് അങ്ങനെ പുള്ളി ചീത്തവിളിച്ചാൽ ഞാൻ പറയും നിങ്ങൾ ഡയറക്ട് ചെയ്യേണ്ട, വീട്ടിൽ പൊക്കോളൂ എന്ന്." സന്തോഷ് ടി കുരുവിള പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.
അതേസമയം സന്തോഷ് ടി കുരുവിള നിർമ്മിച്ച പെണ്ണും പൊറാട്ടും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. നടനും സഹസംവിധായകനുമായിരുന്ന രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പെണ്ണും പൊറാട്ടും. നൂറിലേറെ പുതുമുഖങ്ങൾ അണിനിരക്കുന്ൻ ചിത്രത്തിൽ സുട്ടു എന്ന നായയാണ് നായക കഥാപാത്രമായി എത്തിയത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്‌ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ