Saranya Mohan : 'നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്ന്', ശരണ്യ മോഹന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

Web Desk   | Asianet News
Published : Dec 21, 2021, 09:45 AM IST
Saranya Mohan : 'നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്ന്', ശരണ്യ മോഹന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

Synopsis

ശരണ്യ മോഹൻ തന്റെ ഫോട്ടോയ്‍ക്ക് എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.  

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശരണ്യ മോഹൻ (Saranya Mohan). സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ശരണ്യ മോഹൻ. ശരണ്യ മോഹൻ തന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്യാറുണ്ട്. ശരണ്യ മോഹൻ തന്റെ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ഭര്‍ത്താവ് അരവിന്ദിനോട് സംസാരിക്കുന്നതുപോലെയാണ് തന്റെ കുറിപ്പ്  ശരണ്യ മോഹൻ എഴുതിയിരിക്കുന്നത്. തന്റെ വയറിനെ കുറിച്ച് ആള്‍ക്കാര്‍ എന്തൊക്കെയാണ് പറയാൻ സാധ്യതയെന്ന് ശരണ്യ സൂചിപ്പിക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന സ്വാഭാവികമായ ഒരു അവസ്ഥയാണ് അതെന്നും കുറിപ്പിലൂടെ ശരണ്യ മോഹൻ വ്യക്തമാക്കുന്നു. ശരണ്യ മോഹന്റെ കുറിപ്പ് ഇതാ ഇവിടെ വായിക്കാം.

Me : " ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ "

Him :" എന്തിനു? "

Me : "ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു "

Him: " അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നൻസി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ്‌ ഇട് "

Me : "അപ്പോൾ ഡയലോഗ് വരും പോയി exercise ചെയ്യാൻ.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. "

Him : "അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ്‌ ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു "

Me : "ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങൾ എന്തിനാ വയർ അകത്തേക്ക് വയ്ക്കണേ?"

Him: " ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് ആർക്കേലും തോന്നിയാലോ.."

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ