'ഈ കാട്ടികൂട്ടുന്നതൊന്നും അയാളെ ബാധിക്കില്ല, കാരണം പേര് പൃഥ്വിരാജെന്നാണ്'; ശരത് അപ്പാനി

Web Desk   | Asianet News
Published : May 28, 2021, 08:34 AM ISTUpdated : May 28, 2021, 08:37 AM IST
'ഈ കാട്ടികൂട്ടുന്നതൊന്നും അയാളെ ബാധിക്കില്ല, കാരണം പേര് പൃഥ്വിരാജെന്നാണ്'; ശരത് അപ്പാനി

Synopsis

ഈ കാട്ടികൂട്ടുന്ന അക്കപ്പോരുകൾ ഒന്നും അയാളെ ബാധിക്കില്ല. കാരണം അയാളുടെ പേര് പൃഥ്വിരാജ് എന്നാണെന്നും ശരത് കുറിക്കുന്നു. 

ക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ നടൻ ശരത് അപ്പാനി. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാൻ കുറച്ച് ഉറപ്പ് വേണമെന്നും അത് പൃഥ്വിക്കുണ്ടെന്നും ശരത് പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

എന്നത്തേയും പോലെ അയാൾ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപ്പോരുകൾ ഒന്നും അയാളെ ബാധിക്കില്ല. കാരണം അയാളുടെ പേര് പൃഥ്വിരാജ് എന്നാണെന്നും ശരത് കുറിക്കുന്നു. 

ശരത് അപ്പാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിലപാടുകളിൽ വെള്ളം ചേർക്കാത്ത മനുഷ്യർ..  നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവർ. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാൻ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനൽ TMT നട്ടെല്ല് വേണം. മാധ്യമ സിൻഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും  ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും  നെഞ്ചും വിരിച്ചു നട്ടെല്ല് നിവർത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയാളെയാണ് നിങ്ങൾ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്.. നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി അയാൾ എന്നത്തേയും പോലെ രാവിലെ എഴുന്നേൽക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും..  എന്നത്തേയും പോലെ അയാൾ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും.  ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകൾ ഒന്നും അയ്യാളെ ബാധിക്കില്ല.  കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്..  സുകുമാരൻ മല്ലികാ മകൻ പൃഥ്വിരാജ്.. NB: നാട്ടുകാർ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ???  ഇഷ്ടല്ല്യാ??

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആരാധകൻ വരച്ച ചിത്രം വികൃതമായിപ്പോയി, പക്ഷേ നടി സംയുക്തയുടെ വാക്കുകള്‍ കേട്ട് അതിശയിച്ച് ട്രോളര്‍മാര്‍
റാങ്കിംഗില്‍ മലയാളി നടി കുതിച്ചുകയറി, ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആ തെന്നിന്ത്യൻ താരം, ബോളിവുഡ് വിറയ്‍ക്കുന്നു