‘എന്നും യുവതയ്ക്കൊപ്പം. നീതിക്കൊപ്പം’, എന്ന് കുറിച്ചു കൊണ്ടായിരുന്നു അൻസിബ ഹസന്റെ ഐക്യദാർഢ്യം.
ദില്ലിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. മലയാള സിനിമയിലെ നിരവധി അഭിനേതാക്കൾ ഇതിനോടകം തന്നെ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് വ്യക്തമാക്കി ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ദില്ലിയിൽ അലയയടിക്കുന്നത് വെറുമൊരു ശബ്ദമല്ലെന്നും അനീതിയുടെ ചുവരുകള്‍ തകര്‍ത്തെറിയാന്‍ പൊരുതുന്ന നാളെയുടെ വിപ്ലവമാണെന്നും പറയുകയാണ് നടി അൻസിബ ഹസൻ ഇപ്പോൾ.
എന്നും യുവതയ്ക്കൊപ്പം നീതിക്കൊപ്പം എന്ന് കുറിച്ചു കൊണ്ടായിരുന്നു അൻസിബ ഹസന്റെ ഐക്യദാർഢ്യം. "ഇരമ്പുന്ന യുവത്വം, ഉണയുന്ന ഇന്ത്യ. വിദ്യാര്‍ത്ഥികളാണ് നാളത്തെ നട്ടെല്ല്. ഡൽഹിയിലെ തെരുവുകളില്‍ അലയടിക്കുന്നത് വെറുമൊരു ശബ്ദമല്ല. അനീതിയുടെ ചുവരുകള്‍ തകര്‍ത്തെറിയാന്‍ പൊരുതുന്ന നാളെയുടെ വിപ്ലവമാണ് പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാത്ത ആ ധീര മുന്നേറ്റത്തിന് എന്‍റെ ഹൃദയപൂര്‍ണ്ണമായ ഐക്യദാര്‍ഢ്യം", എന്നായിരുന്നു അൻസിബ ഹസന്റെ വാക്കുകൾ. ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, വിസ്മയ മോഹന്‍ലാല്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, സമരക്കാരും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചിട്ടുണ്ട്. കല്ലേറും നടന്നിട്ടുണ്ട്. വിദ്യാർഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ സോനം വാങ്ചുക്ക് നിബന്ധനകള്‍ വച്ചിട്ടുണ്ട്. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് പരിഗണിക്കാമെന്ന വാഗ്ദാനവും സർക്കാർ നൽകിയിരുന്നു. ഈ രണ്ട് കാര്യങ്ങളും അടിയന്തരമായി നടപ്പാക്കിയാൽ നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്.



