ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ് ഇന്ന് റിലീസ്

Published : May 31, 2024, 08:23 AM IST
ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ്  ഇന്ന് റിലീസ്

Synopsis

നവാഗതരായ സൂര്യ കതിർ കാക്കല്ലാർ , കെ.കാർത്തികേയൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 

കൊച്ചി: ' പോർ തൊഴിൽ ', ' പരം പൊരുൾ ' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ശരത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറായ "ഹിറ്റ് ലിസ്റ്റ് " ഇന്ന് റിലീസ് ചെയ്യും. ഒട്ടേറെ സവിശേതകളുള്ള ചിത്രത്തിന്‍റെ നിർമ്മാതാവ് പ്രശസ്ത സംവിധായകൻ കെ.എസ്.രവികുമാറാണ്. 

നവാഗതരായ സൂര്യ കതിർ കാക്കല്ലാർ , കെ.കാർത്തികേയൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ എന്ന് ഖ്യാതി നേടിയ വിക്രമന്‍റെ പുത്രൻ വിജയ് കനിഷ്‌ക ഹിറ്റ് ലിസ്റ്റിലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. 

ഐശ്വര്യാ ദത്ത , സ്മൃതി വെങ്കട്ട് , സിത്താര, അഭി നക്ഷത്ര, അനുപമ കുമാർ, കെ ജി എഫ് വില്ലൻ രാമചന്ദ്ര രാജു ( ഗരുഡ റാം ), ഗൗതം വാസുദേവ് മേനോൻ, സമുദ്രക്കനി, മുനിഷ് കാന്ത്, റെഡിൻ കിങ്സ്‌ലി, ബാലശരവണൻ എന്നിങ്ങനെ വലിയൊരു താര നിര മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കെ. രാം ചരൺ സിനിമാട്ടോഗ്രാഫിയും  , ജോൺ എബ്രഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആർക്കെ സെല്ലുലോയ്ഡിന്‍റെ ബാനറിൽ കെ.എസ്.രവികുമാർ നിർമ്മിച്ച " ഹിറ്റ് ലിസ്റ്റ്  " മുരളി സിൽവർ സ്ക്രീൻ  പിക്ചർസ് കേരളത്തിൽ റിലീസ് ചെയ്യും.

പൃഥ്വിരാജിന്‍റെ വ്യത്യസ്ത പ്രകടനം, തീയറ്ററില്‍ വന്‍ പരാജയം; ഒടുവില്‍ ചിത്രം ഒടിടി റിലീസിന്

ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ച സൂപ്പര്‍താരത്തെ കാണാന്‍ ഓടിയെത്തി അജിത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ബി ഉണ്ണികൃഷ്ണൻ തുടരും; രാജി ഫെഫ്ക അംഗീകരിച്ചില്ല