കഴിഞ്ഞ ദിവസം വൈകുന്നേരം വിശ്വംഭരയുടെ സെറ്റിൽ നിന്നും അജിത് കുമാറിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവച്ച്  ചിരഞ്ജീവി തന്നെയാണ് സന്ദര്‍ശന വിവരം പുറത്ത് അറിയിച്ചത്. 

ഹൈദരാബാദ്: ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിനിടയില്‍ അജിത് കുമാർ തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സിനിമ സെറ്റില്‍ സന്ദര്‍ശനം നടത്തി. വിശ്വംഭര എന്ന ചിരഞ്ജീവി ചിത്രത്തിന്‍റെയും ഗുഡ് ബാഡ് അഗ്ലിയുടെയും ഷൂട്ടിംഗ് അടുത്തടുത്ത സ്ഥലങ്ങളിലാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം വിശ്വംഭരയുടെ സെറ്റിൽ നിന്നും അജിത് കുമാറിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവച്ച് ചിരഞ്ജീവി തന്നെയാണ് സന്ദര്‍ശന വിവരം പുറത്ത് അറിയിച്ചത്. ആദ്യത്തെ ഫോട്ടോയില്‍ രണ്ട് താരങ്ങളും ഒന്നിച്ചു. രണ്ടാമത്തെ ചിത്രത്തില്‍ താരങ്ങള്‍ വിശ്വംഭര ക്രൂവിനൊപ്പം പോസ് ചെയ്യുന്ന ചിത്രവുമാണ് ചിരഞ്ജീവി പങ്കുവച്ചത്. 

തങ്ങള്‍ കുറച്ചുനേരം സംസാരിച്ചുവെന്ന് ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയ ചിരഞ്ജീവി. അജിത്തിന്‍റെ ആദ്യചിത്രമായ പ്രേമ പുസ്തകം എന്ന ചിത്രം അവതരിപ്പിച്ചതും അതിന്‍റെ ഓഡിയോ റിലീസ് നടത്തിയതും താനാണെന്നും അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ശാലിനി 'ജഗദേക വീരുഡു അതിലോക സുന്ദരി' എന്ന തന്‍റെ ചിത്രത്തിലെ പ്രധാന കുട്ടികളില്‍ ഒരാളായിരുന്നുവെന്നും ചിരഞ്ജീവി കുറിപ്പില്‍ ഓര്‍ക്കുന്നു. 

വർഷങ്ങള്‍ക്കുള്ളില്‍ അജിത് താരപദവിയുടെ കൊടുമുടി കീഴടക്കിയതില്‍ തനിക്ക് സന്തോഷമുണ്ട്. ഇത്രയും ഉന്നതിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹം തീര്‍ത്തും സിംപിളാണെന്നും ചിരഞ്ജീവി പറയുന്നു. 

അജിത് കുമാറിന്‍റെ ആദ്യ ചിത്രം പ്രേമ പുസ്തകം 1993-ൽ തീയറ്ററുകളിൽ എത്തിയത്. തെലുങ്കിലായിരുന്നു ഈ ചിത്രം ഇറങ്ങിയത്. ഈ പ്രണയ ചിത്രം സഹോദരങ്ങളായ ഗൊല്ലപ്പുടി മാരുതി റാവുവും ഗൊല്ലപ്പുടി ശ്രീനിവാസും ചേർന്നാണ് സംവിധാനം ചെയ്തത്. ജഗദേക വീരുഡു അതിലോക സുന്ദരി 1990-ലാണ് പുറത്തിറങ്ങിയത്. അന്തരിച്ച നടി ശ്രീദേവിയോടൊപ്പമാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ എത്തിയത്. 

View post on Instagram

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ തിരക്കിലാണ് അജിത്ത്. സംവിധാനം നിര്‍വഹിക്കുന്നത് ആദിക് രവിചന്ദ്രനാണ്. നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെ അജിത്തിന്റെ സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. മൈത്രി മൂവിമേക്കേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മക്കൾക്ക് ഭാവിയിൽ കാണാനായി സ്വീറ്റ്17 ലെ ചിത്രങ്ങൾ പങ്കുവെച്ച് ബിന്നി സെബാസ്റ്റ്യൻ

പൊതുവേദിയില്‍ നടി അഞ്ജലിയെ തള്ളിമാറ്റി ബാലകൃഷ്ണ: ട്രോളി സോഷ്യല്‍ മീഡിയ