
ശരത്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരത്‍കുമാറിന്റെ സമരൻ എന്ന ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.സുഹാസിനി തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ശരത്‍കുമാറിന്റെ സമരൻ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ഇന്ന് നടന്നു.
തിരുമല ബല്ലുച്ചാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശരത്‍കുമാറിന്റെ സമരൻ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുഹാസിനി പറഞ്ഞത്. സമരൻ എന്ന ശരത്‍കുമാര്‍ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഫോട്ടോയും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് സമരൻ ചിത്രത്തിന് ആശംസകളുമായി എത്തുന്നത്.
റോഷ്‍കുമാര്‍ ആണ് സമരനെന്ന ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.