'ജീവിതം', സൗദി വെള്ളക്ക തുടങ്ങിയ സന്തോഷം പങ്കുവെച്ച് സംവിധായകൻ തരുണ്‍ മൂര്‍ത്തി

Web Desk   | Asianet News
Published : Sep 16, 2021, 11:26 AM IST
'ജീവിതം', സൗദി വെള്ളക്ക തുടങ്ങിയ സന്തോഷം പങ്കുവെച്ച് സംവിധായകൻ തരുണ്‍ മൂര്‍ത്തി

Synopsis

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള ചിത്രമാണ്  സൗദി വെള്ളക്ക.

ഓപ്പറേഷന്‍ ജാവയെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൗദി വെള്ളക്ക. സൗദി വെള്ളക്ക എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അടുത്തിടെയായിരുന്നു പുറത്തുവിട്ടത്. ഇപോഴിതാ സൗദി വെള്ളക്കയുടെ ചിത്രീകരണം തുടങ്ങിയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ.

ജീവിതം എന്ന് കുറിച്ചുകൊണ്ടാണ് ഷൂട്ടിംഗ് തുടങ്ങിയ വിവരം സംവിധായകന്‍ അറിയിച്ചത്. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥ പറയുന്ന സിനിമയാണ് ഇത്. റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

സൗദി വെള്ളക്ക എന്ന ചിത്രം നിര്‍മിക്കുന്നത് ഉര്‍വശി തിയേറ്റേഴ്‍സാണ്.

ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, സഹനിർമ്മാണം ഹരീന്ദ്രൻ, ശബ്‍ദ രൂപകൽപന വിഷ്‍ണു ഗോവിന്ദ്, ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, സംഗീതം പാലീ ഫ്രാൻസിസ്, ഗാനരചന അൻവർ അലി, രംഗപടം സാബു മോഹൻ, ചമയം മനു മോഹൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വാളയംകുളം, വസ്‍ത്രാലങ്കാരം മഞ്‍ജുഷ രാധാകൃഷ്‍ണൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, നിശ്ചലഛായഗ്രാഹണം ഹരി തിരുമല, പ്രൊഡക്ഷൻ കോഡിനേറ്റർ മനു ആലുക്കൽ, പരസ്യകല യെല്ലോടൂത്ത്‍സ്. ലുക്മാന്‍ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്