ഉദ്ധം സിംഗായി വിക്കി കൌശല്‍, ഷൂട്ടിംഗ് അഞ്ച് രാജ്യങ്ങളില്‍

By Web TeamFirst Published Oct 23, 2019, 9:09 PM IST
Highlights

വിക്കി കൌശല്‍ നായകനാകുന്ന സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ചിത്രീകരിക്കുക അഞ്ച് രാജ്യങ്ങളില്‍.

ഇന്ത്യൻ സൈന്യം  നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിക്കി കൌശലിന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്. ചിത്രം അഞ്ച് രാജ്യങ്ങളിലായാണ് ചിത്രീകരിക്കുകയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സ്വാതന്ത്ര്യ സമര സേനാനിയായ ഉദ്ധം സിംഗ് ആയി ആണ് വിക്കി കൌശല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ത്യ, റഷ്യ, ലണ്ടൻ, അയര്‍ലണ്ട്, ജെര്‍മ്മനി എന്നീ രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ചിത്രത്തിനായി വിക്കി കൌശല്‍ 13 കിലോയോളം കുറച്ച വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മൂന്ന് മാസത്തിനുള്ളിലാണ് വിക്കി കൌശല്‍ തടി കുറച്ചത്. ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും ചിത്രത്തില്‍ വിക്കി കൌശല്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് തരംഗമായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.  ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. ചിരഞ്ജീവിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.  ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

click me!