
മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ട് സത്യൻ അന്തിക്കാടും ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും കുടുംബസമേതം ഉള്ള ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
‘‘എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു’’,എന്ന് അച്ഛൻ തന്നോട് പറഞ്ഞ വാക്കുകൾക്ക് ഒപ്പമാണ് അനൂപ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. പുതു ചിത്രത്തിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അടുത്തിടെ സത്യൻ അന്തിക്കാടും അച്ഛനും വീണ്ടും ഒന്നിക്കുമെന്ന കാര്യം വിനീത് പറഞ്ഞിരുന്നു.
ടി.പി. ബാലഗോപാലൻ എംഎ എന്ന ചിത്രത്തിലൂടെ ആണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നത്. ശേഷം സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഭാഗവാക്കായി. 2018ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന ചിത്രമാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മകൾ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ശ്രീനിവാസൻ എത്തിയിരുന്നു. മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഇരുവരും വീണ്ടും ഒന്നിക്കുന്ന സന്തോഷത്തിൽ ആണ് മലയാളികൾ ഇപ്പോൾ.
മോഹൻലാൽ സിനിമയൊരുക്കാൻ ഡിജോ ജോസ് ? പ്രതീക്ഷയേറ്റി അപ്ഡേറ്റ്
അതേസമയം, മകൾ എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേത് ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..