'വൃഷഭ' എന്ന ചിത്രത്തിലാണ് മോഹൻലാൽ നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ മാസ് എന്റർടെയ്നർ ആകുമെന്നാണ് വിലയിരുത്തലുകൾ. ഇതിനിടെ 'ജന ഗണ മന' സംവിധായകൻ ഡിജോ ജോസ് ആന്റണിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് ഡിജോ- മോഹൻലാൽ ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്. അടുത്ത വർഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മുമ്പ് മോഹൻലാലിനെ വെച്ച് ഒരു പരസ്യ ചിത്രം ഡിജോ ഒരുക്കിയിരുന്നു.
അതേസമയം, നിവിൻ പോളിയുടെ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഡിജോ ഇപ്പോൾ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക് ച്ചേചർസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ചിൽ ആരംഭിച്ചിരുന്നു. ജനഗണ മനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത്.
പാട്ടിന്റെ പാലാഴി തീര്‍ത്ത മുഹമ്മദ് റഫി; അതുല്യപ്രതിഭയുടെ ഓർമയ്ക്ക് 43 വയസ്
'വൃഷഭ' എന്ന ചിത്രത്തിലാണ് മോഹൻലാൽ നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രമാണിത്. പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. 200 കോടിയാണ് ബജറ്റ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
