
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. പ്രഖ്യാപനം മുതൽ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മമ്മൂട്ടി ചിത്രം എന്നതിൽ ഉപരി മഞ്ജു വാര്യരാണ് ദ പ്രീസ്റ്റിന്റെ മറ്റൊരു ആകർഷണം. ഇതാദ്യമായിട്ടാണ് മമ്മൂട്ടി- മഞ്ജു വാര്യർ ജോഡി വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് സഹപ്രവർത്തകർ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ വൈറലാകുകയാണ്.
മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നതെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചത്.
സത്യൻ അന്തിക്കാടിന്റെ പോസ്റ്റ്
മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്.
അഭിനയ മികവിലൂടെ..
ഉറച്ച നിലപാടുകളിലൂടെ..
കറയില്ലാത്ത സൗഹൃദത്തിലൂടെ..
മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും 'പ്രീസ്റ്റി'ന്റെ ടീസർ പ്രതീക്ഷയുണർത്തുന്നു. ജോഫിൻ എന്ന പുതിയ സംവിധായകന് ആശംസകൾ നേരുന്നു.
മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ.. ഉറച്ച നിലപാടുകളിലൂടെ.. കറയില്ലാത്ത...
Posted by Sathyan Anthikad on Thursday, 14 January 2021